അലഹബാദ്: സംസ്ഥാനത്ത് അനധികൃതമായുള്ള ലൗഡ് സ്പീക്കര്‍ ഉള്‍പ്പെടെയുള്ള ശബ്ദോപകരണങ്ങളുടെ ഉപയോഗം നിരോധിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. ശബ്ദമലിനീകരണം തടയുന്നതിനായാണ് ഈ നടപടി. ഇവ നീക്കം ചെയ്യാനുള്ള അവസാന ദിവസം ജനുവരി 15 ആണ്. ജനുവരി 20 തോടെ അത്തരം ലൗഡ് സ്പീക്കറുകള്‍ നീക്കം ചെയ്യപ്പെടും. അമ്പലങ്ങള്‍, മുസ്ലിം, ക്രിസ്ത്യന്‍ പള്ളികള്‍ എന്നിവിടങ്ങളില്‍ ലൗഡ് സ്പീക്കറുകള്‍ അനുവാദമില്ലാതെ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല.
ഇതിനെതിരെ പ്രവര്‍ത്തിക്കുന്നതിനായി സംസ്ഥാന സെക്രട്ടറി അരവിന്ദ് കുമാര്‍, ജില്ല മജിസ്ട്രേറ്റുകള്‍ സൂപ്രണ്ടുമാര്‍ എന്നിവരോട് എല്ലാ ജില്ലകളിലും ടീമുകള്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ടു. പൊതു സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ലൗഡ് സ്പീക്കറുകള്‍ക്ക് 10 ഡസിബില്‍ കൂടുതല്‍ ശബ്ദം ഉണ്ടാകാന്‍ പാടില്ല. ശബ്ദ മലിനീകരണം ഉണ്ടാകാന്‍ സാധ്യതയുള്ള ലൗഡ് സ്പീക്കറുകളെ മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
Discussion about this post