മുംബൈ: ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങിയ ക്രിക്കറ്റ് താരം യൂസഫ് പഠാന് വിലക്ക്. അഞ്ച് മാസത്തേക്കാണ് ബാറ്റ്സ്മാനും ഓള്‍റൗണ്ടറുമായ പഠാനെബിസിസിഐ വിലക്കിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആഭ്യന്തര ടി ട്വന്റി മത്സരത്തിനിടയില്‍ പഠാന് നല്കിയ മൂത്രസാമ്പിള്‍ പരിശോധിച്ചപ്പോഴാണ് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്.
ടെര്‍ബ്യൂട്ടലൈന്റെ അംശമാണ് മൂത്രത്തില്‍ കണ്ടെത്തിയത്. അഞ്ച് മാസത്തേക്ക് അന്താരാഷ്ട്ര, ആഭ്യന്തര മത്സരങ്ങളിലും പഠാന് കളിക്കാനാകില്ല. മരുന്ന് മാറി കുത്തിവച്ചതാണ് ഇതിന് വഴിവെച്ചതെന്നാണ് പഠാന് നല്‍കിയിരിക്കുന്ന വിശദീകരണം.
കളിയില്‍ കൂടുതല്‍ ഊര്‍ജം കിട്ടാനായി അല്ല ഈ ഇഞ്ചക്ഷന് എടുത്തതെന്നും ശ്വാസനാളിയില്‍ അണുബാധയുണ്ടായതിനാണ് മരുന്ന് സ്വീകരിക്കേണ്ടി വന്നതെന്നുമുള്ള പഠാന്റെ വിശദീകരണം ബിസിസിഐ സ്വീകരിച്ചു.
Discussion about this post