മുഖ്യമന്ത്രി പിണറായിയ്ക്കെതിരെ ആഞ്ഞടിച്ച് സിപിഐ മുഖപത്രമായ ജനയുഗത്തിന്റെ എഡിറ്ററും മുന്‍ എംഎല്‍എയുമായ രാജാജി മാത്യു തോമസ്. പിണറായിയുടെ നിലപാടുകള്‍ മോദിക്കും ട്രംപിനും തുല്യമെന്ന് സിപിഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന മാധ്യമ സെമിനാറില്‍ രാജാജി മാത്യു തോമസ് വിമര്‍ശിച്ചു. മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ സമീപനം അപകടകരമാണ്.
മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ സമീപനം അപകടകരമാണെന്നും, കടക്ക് പുറത്ത് എന്ന് ഒരു മുഖ്യമന്ത്രിയും ഇതുവരെ മാധ്യമങ്ങളോട് പറഞ്ഞിട്ടില്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആശയവിനിമയത്തിന് സമൂഹമാധ്യമങ്ങളെ മാത്രം ഉപയോഗിക്കുന്നത് ആശാസ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷം ഇക്കാര്യം ചിന്തിക്കണമെന്നും തന്റെ നിലപാട് സമൂഹത്തിനുവേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post