മേപ്പയൂര്‍ : വീട് നിര്‍മാണത്തിനു പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ വിലക്ക് നേരിടുന്ന മുന്‍ കാര്‍ഗില്‍ സൈനികനെ തേടി പ്രതിരോധമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സൈനിക സംഘമെത്തി.വീട് നിര്‍മ്മാണം സിപിഎം ഇടപെട്ട് തടഞ്ഞതിനെ തുടര്‍ന്ന് സുബേദാര്‍ മേജര്‍ പി.എം.വിശ്വനാഥനും കുടുംബവും ഒരു ഷെഡിലാണ് അന്തിയുറങ്ങുന്നതെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. ഇതേ തുടര്‍ന്നാണ് വിഷയത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന് ഇടപെട്ടത്.
കുടുബം അന്തിയുറങ്ങുന്ന ഷെഡില്‍ ജില്ലാ അസി. സൈനിക ഓഫിസര്‍ ടോമി സെബാസ്റ്റ്യനും സംഘവുമാണ് എത്തിയത്. വീട് പണി തടഞ്ഞ സിപിഎം നടപടിയെപ്പറ്റിയും തടയാനുണ്ടായ സാഹചര്യത്തെപ്പറ്റിയും അന്വേഷിക്കാന്‍ കേന്ദ്ര പ്രതിരോധമന്ത്രി ഇവര്‍ക്ക് യുടെ നിര്‍ദേശം നല്‍കിയിരുന്നു.
വിശ്വനാഥന് കുടുംബസ്വത്തായി കിട്ടിയ 10 സെന്റ് വയല്‍പ്രദേശം നികത്തി വീടുണ്ടാക്കാന്‍ കോഴിക്കോട് ആര്‍ഡിഒ പ്രത്യേക അനുമതി നല്‍കിയിട്ടും രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരില്‍ വേട്ടയാടുന്ന സൈനികന്റെ അവസ്ഥ അന്വേഷണ സംഘം നേരില്‍ കണ്ട് മനസ്സിലാക്കി. ഒറ്റമുറിയുള്ള ഓലഷെഡില് രാഷ്ടപതിയുടെ മെഡല്‍ ലഭിച്ച ഒരു മുന്‍ സൈനിക ഓഫിസര്‍ക്ക് ജീവിക്കേണ്ടി വരുന്ന അവസ്ഥ കണ്ട് സൈനിക ഓഫിസറും സംഘവും അമ്പരന്നു.
റിപ്പോര്‍ട്ട് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിലേക്ക് ഉടന്‍ അയക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു. നേരത്തെ എം.കെ.രാഘവന് എം.പിയും കഴിഞ്ഞ ആഴ്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വിശ്വനാഥന് താമസിക്കുന്ന ഷെഡ് സന്ദര്‍ശിച്ചിരുന്നു.
Discussion about this post