തിരുവനന്തപുരം: സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും, ശബളവും പെന്‍ഷനും ബാധ്യതയാവുകയാവുകയാണെന്നും മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേശക ഗീത ഗോപിനാഥ്.
സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്കിക്കൊണ്ടുളള വികസന പരിപാടികളാണ് ഇന ിആവശ്യമെന്നും അവര്‍ പറഞ്ഞു. അടിസ്ഥാന സൗകര്യവികസനത്തില്‍ സ്വകാര്യ മേഖലയെ പങ്കാളിയാക്കണം, ഭാവിയില്‍ ജിഎസ്ടി വഴി കേരളത്തിന് നേട്ടമുണ്ടാകും. ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായും സംസാരിച്ചതായും അവര്‍ പറഞ്ഞു,
ജിഎസ്ടിയില്‍ മുഖ്യമന്ത്രിയുടേയും, ധനമന്ത്രിയുടേയും നിലപാടുകള്‍ തള്ളിയാണ് ഗീതാ ഗോപിനാഥിന്റെ പ്രതികരണം. ജിഎസ്ടി തിരിച്ചടിയായെന്ന് മുഖ്യമന്ത്രി ഈയിടെ ആവര്‍ത്തിച്ചിരുന്നു
Discussion about this post