തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് സമരം നടത്തുന്ന ശ്രീജിത്തുമായി മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി നേരിട്ടാണ് ശ്രീജിത്തിനെ ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുമായി ഇന്ന് ഏഴിന് കൂടിക്കാഴ്ച നടത്താമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചു.
ശ്രീജീവിന്റെ കസ്റ്റഡിമരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ശ്രീജിത്ത് സമരം നടത്തുന്നത്. ശ്രീജിത്ത് നടത്തുന്ന സമരം 766-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ഉറപ്പു നല്‍കിയതായി കേരളത്തിലെ രണ്ട് എംപിമാര്‍ അറിയിച്ചിരുന്നു
Discussion about this post