കോഴിക്കോട്: യുഡിഎഫില്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന നിലപാടില്‍ ഉറച്ച് ജെഡിയു. യുഡിഎഫിന്റെ കോഴിക്കോട് മേഖലാ ജാഥയുടെ ഉദ്ഘാടനത്തില്‍ നിന്ന് എം.പി. വീരേന്ദ്രകുമാര്‍ പിന്മാറി. ഇന്നു കോഴിക്കോട് ചേര്‍ന്ന നേതൃയോഗത്തിലായിരുന്നു തീരുമാനം.
ജെഡിയു ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നു വ്യക്തമാക്കിയിട്ടും നിലപാട് കടുപ്പിച്ചു മുന്നോട്ടു പോകുകയാണ് അവര്‍.
ആര്‍എസ്പിക്കു ലഭിക്കുന്ന പരിഗണന പോലും തന്റെ പാര്‍ട്ടിക്കു യൂഡിഎഫില്‍ ലഭിക്കുന്നില്ലെന്നാണ് വീരേന്ദ്രകുമാറിന്റെ പരാതി. ഇക്കാര്യം ഉന്നയിച്ചിട്ടും ആരും തന്നെ വിളിച്ചു സംസാരിച്ചിട്ടില്ലെന്നും വീരേന്ദ്രകുമാര്‍ പറയുന്നു.
സംസ്ഥാനത്തെ നാലു മേഖലകളിലായി തിരിച്ചാണ് യുഡിഎഫ് ജാഥകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇതില്‍ മറ്റു ഘടക കക്ഷികള്‍ക്ക് വ്യക്തമായ സ്ഥാനം നല്‍കിയപ്പോള്‍ ജെഡിയുവിന് വടക്കന്‍ ജാഥയുടെ ക്യാപ്റ്റന്‍ സ്ഥാനം മാത്രമാണ് നല്‍കിയിരുന്നത്. മെയ് 19 മുതല്‍ 25 വരെയാണ് വടക്കന്‍ മേഖല ജാഥ നടക്കുന്നത്.
Discussion about this post