കോണ്‍ഗ്രസ്സുമായി സഹകരിക്കുന്ന വിഷയത്തില്‍ സിപിഎംല്‍ തര്‍ക്കം രൂക്ഷം. കല്‍ക്കട്ടയില്‍ വെച്ചു നടക്കാന്‍ പോകുന്ന സിപിഎം കേന്ദ്ര കമ്മറ്റി യോഗത്തില്‍ അവതരിപ്പിക്കേണ്ട കരട് പ്രമേയത്തെ ചൊല്ലിയാണ് ഇപ്പോള്‍ തര്‍ക്കം രൂക്ഷമായിരിക്കുന്നത്. രണ്ട് പ്രമേയങ്ങളാണ് കേന്ദ്രകമ്മറ്റിയില്‍ അവതരിപ്പിക്കേണ്ടത്. അതില്‍ ഒന്ന് അന്താരാഷ്ട്ര വിഷയത്തെ സംബന്ധിച്ചാണ്. മറ്റൊന്നു പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടു സംബന്ധിച്ച കരടു രാഷ്ട്രീയ പ്രമേയമാണ്.
ബിജെപി സര്‍ക്കാറിനെ പുറത്താക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും , ഇതിനായി കോണ്‍ഗ്രസ്സുള്‍പ്പെടെയുള്ള പാര്‍ട്ടികളുമായുള്ള സഹകരണം അത്യാവശ്യമാണെന്നുമാണ് പ്രകാശ് കാരാട്ട് മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശം .എന്നാല്‍ പാര്‍ട്ടിയെ സ്വതന്ത്രമായി ശക്തിപ്പെടുത്തണമെന്നാണ് സീതാറാം യെച്ചൂരി മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശം.
സീതാറാം യെച്ചൂരിയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാനാണ് കാരാട്ട് വിഭാഗം ശ്രമിക്കുന്നതെന്നാണ് ആരോപണം. അതേസമയം കോണ്‍ഗ്രസ്സ് ബന്ധത്തില്‍ വ്യക്തതയുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും കാരാട്ട് പക്ഷം ആരോപിക്കുന്നു.വിഷയത്തില്‍ വിട്ടു വീഴ്ചയ്ക്ക് യെച്ചൂരിയും പ്രകാശ് കാരാട്ടും തയ്യാറായിട്ടില്ല.
Discussion about this post