ബാഗ്ദാദ്: ഇസ്ലാമിക് സ്‌റ്റേറ്റ് നേതാവ് അബൂബക്കര്‍ അല്‍ ബഗ്ദാദിക്ക് ഗുരുതര പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍. പടിഞ്ഞാറന്‍ ഇറാഖില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ബാഗ്ദാദിക്ക് ഗുരുതര പരിക്കേറ്റതായി ഐ.എസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ഐ.എസ് തീവ്രവാദികളുമായി ബന്ധമുള്ള ഇറാഖിലെ ഒരു വ്യക്തിയില്‍ നിന്നാണ് വാര്‍ത്ത ലഭിച്ചതെന്നും പറയുന്നു.
യു.എസിന്റെ നേതൃത്വത്തിലുള്ള സഖ്യസേന മാര്‍ച്ചില്‍ നടത്തിയ ആക്രമണത്തില്‍ ബഗ്ദാദിക്ക് ഗുരുതര പരിക്കേറ്റതായി ഇദ്ദേഹം വെളിപ്പെടുത്തി . ബഗ്ദാദിയുടെ ജീവന് അപകടമുണ്ടാക്കുന്ന തരത്തിലുള്ള മുറിവുകളായിരുന്നു ഉണ്ടായിരുന്നത്, എന്നാല്‍ പതുക്കെ അദ്ദേഹത്തിന്റെ നില മെച്ചപ്പെടുകയായിരുവെന്നും റിപ്പോര്‍ട്ടുകളുണ്ട്..
മാര്‍ച്ച് 18 ന് സിറിയന്‍ അതിര്‍ത്തിയിലെ അല്‍ ബാജ് ജില്ലയിലെ നിന്‍വേഹിനടുത്ത് വെച്ചാണ് ബഗ്ദാദിക്കു നേരെ ആക്രമണം ഉണ്ടായത്. ഇക്കാര്യം ഒരു പാശ്ചാത്യ നയതന്ത്രജ്ഞനും ഇറാഖി ഉപദേഷ്ടാവും സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post