മുംബൈ: 2008-ലെ മുംബൈ ഭീകരാക്രമണത്തില്‍ ജീവന് വെടിഞ്ഞവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോടൊപ്പമാണ് നെതന്യാഹു മുംബൈ താജ് മഹല്‍ പാലസ് ഹോട്ടല്‍ സന്ദര്‍ശിച്ചത്. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ സ്മാരകത്തില്‍ നെതന്യാഹു പുഷ്പാര്‍ച്ചന നടത്തി. ഭീകരാക്രമണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട മോഷെ ഹോള്സ്ബെര്ഗ് എന്ന ബാലനും അദേഹത്തോടൊപ്പം ഉണ്ടായിരുന്നു. 2008ലെ ഭീകരാക്രമണത്തില്‍ മോഷെയുടെ മാതാ പിതാക്കള്‍ കൊല്ലപ്പെട്ടിരുന്നു. മോഷെയുടെ വീടായിരുന്ന ഛബാദ് ഹൗസും മുംബൈയിലെ പ്രമുഖ ജൂത പള്ളിയും നിരവധി ജൂതമതസ്ഥരെയും അദേഹം സന്ദര്‍ശിച്ചു.
ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട സംരംഭകരുമായുള്ള കൂടിക്കാഴ്ചയോടെയാണ് നെതന്യാഹുവിന്റെ പരിപാടികള്‍ ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും അദേഹത്തോടൊപ്പം സംരംഭകരുമായുള്ള കൂടിക്കാഴ്ച്ചയില്‍ ഉണ്ടായിരുന്നു.
പുതുമ തേടുന്ന രാഷ്ട്രങ്ങളാണ് ഇന്ത്യയും ഇസ്രയേലും. ഭാവി നിര്‍ണയിക്കുന്നതിനായി ഇരുരാഷ്ട്രങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണം. ഈ ബന്ധം ദൃഢമാകുന്നതോടെ ഉണ്ടാകുന്ന സാധ്യതകളും അനേകമാണെന്നും ബെഞ്ചമിന്‍ നെത്ന്യാഹു പറഞ്ഞു.
Discussion about this post