പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരന് ശ്രീജിത്ത് സമരം നടത്തുന്ന സമരപന്തലില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്ത ആന്ഡേഴ്സണ് നേരെ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ക്രൂര ആക്രമണം. ആക്രമണത്തില്‍ വാരിയെല്ല് തകര്‍ന്ന ആന്ഡേഴ്സണ് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
മുന്‍ കെ എസ് യു പ്രവര്‍ത്തകനായ ആന്ഡേഴ്സന് കഴിഞ്ഞ ദിവസം ശ്രീജിത്തിന്റെ സമരപന്തലിലെത്തിയ ചെന്നിത്തലയെ വിമര്‍ശിച്ചിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണം.
ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ ശ്രീജിത്തിന്റെ സമരം കൊതുകുകടി കൊള്ളലാണെന്ന് അധിക്ഷേപിച്ചിരുന്നു. ഇത് ചൂണ്ടികാട്ടുകയാണ് ആന്ഡേഴ്സണ് ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Discussion about this post