കോഴിക്കോട്: സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. മുന്നണി സംവിധാനത്തിലാണ് മുന്നോട്ട് പോകുന്നതെങ്കിലും സിപിഎമ്മിന് ഏകാധിപത്യ പ്രവണതയുണ്ടെന്ന് സിപിഐ കുറ്റപ്പെടുത്തി.
പാര്‍ട്ടി കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് വിമര്‍ശനമുള്ളത്. ഭരണപരമായ കാര്യങ്ങളില്‍ ഏകപക്ഷീയമായാണ് സിപിഎം മന്ത്രിമാര്‍ തീരുമാനമെടുക്കുന്നതെന്നു പറയുന്ന റിപ്പോര്‍ട്ടില്‍ മൂന്ന് മന്ത്രിമാരുടെ രാജി സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Discussion about this post