മോഹന്‍ ഭാഗവത് റിപ്പബ്ലിക് ദിനത്തില്‍ സ്ക്കുളില് ദേശീയ പതാക തടയാനെന്ന് ആരോപണുയര്‍ന്ന സംസ്ഥാന പൊതുഭരണ വകുപ്പിന്റെ സര്‍ക്കുലറിനെതിരെ പ്രതിഷേധം. സര്‍ക്കുലര്‍ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണെന്നും, നിലവിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ആണ് ആരോപണം. ചൈനിസ് ചാരന്മാരുടെ ഇത്തരം കരി നിയമങ്ങള്‍ക്ക് ദേശസ്നേഹികള്‍ പുല്ലുവില കല്പിക്കുന്നില്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന് പറഞ്ഞു. കേരളം ഒരു പ്രത്യേക രാജ്യമാണെന്ന് പിണറായി വിജയന് കരുതുന്നുണ്ടെങ്കില്‍ അതംഗീകരിക്കാന്‍ മനസ്സില്ലെന്നും സുരേന്ദ്രന് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി
പോസ്റ്റിന്റെ പൂര്‍ണരൂപം-
ഭരണഘടനയുടെ അനുഛേദം 19(1)(a )പ്രകാരം സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ളിക് ദിനത്തിലും ഇന്ത്യയിലെ ഏതു പൗരനും പൊതുസ്ഥലങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, മററു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ദേശീയപതാക ഉയര്‍ത്താനുള്ള സ്വാതന്ത്ര്യമുണ്ട്. 2004 ല്‍ സുപ്രീംകോടതി ഇത് പൗരന്റെ മൗലികാവകാശമാണെന്ന് അസന്നിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്. ദേശീയപതാകയോടുള്ള ആദരവും പവിത്രതയും കാത്തുസൂക്ഷിച്ചുകൊണ്ടുവേണമെന്ന് നിര്‍ബന്ധമുണ്ടെന്ന് മാത്രം. ഫ്ളാഗ് കോഡ് തിരുത്താനുള്ള ഒരു അവകാശവും പിണറായി വിജയനില്ല. അതനുസരിക്കാനുള്ള ഒരു ബാധ്യതയും പൗരന്മാര്ക്കുമില്ല. പിണറായി വിജയന്റെ ഈ ഇണ്ടാസിന് ഉപ്പുപൊതിയുന്ന കടലാസ്സിന്റെ വിലപോലും ഞങ്ങള്‍ കല്പ്പിക്കുന്നുമില്ല. ചൈനീസ് ചാരന്മാരുടെ കരിനിയമങ്ങള്‍ക്ക് ദേശസ്നേഹികള്‍ പുല്ലുവില കല്‍പ്പിക്കുന്നില്ല. കേരളം ഒരു പ്രത്യേകരാജ്യമാണെന്ന് പിണറായി കരുതുന്നുണ്ടെങ്കില്‍ അതംഗീകരിച്ചുകൊടുക്കാന്‍ മനസ്സില്ലെന്നു പറഞ്ഞുകൊള്ളുന്നു.
Discussion about this post