ഫോര്‍ട്ട്കൊച്ചി കാണാനെത്തിയ സ്വീഡന് സ്വദേശി കടപ്പുറത്തോടു ചേര്‍ന്ന മാലിന്യക്കുഴിയില്‍ വീണത് കേരളത്തിന് നാണക്കേടായി ഫോട്ടോ എടുക്കുന്നതിനിടയിലാണ് സായ്പ് മാലിന്യം നിറഞ്ഞ കുഴിയില്‍ വീണത്.
ദേഹം മുഴുവന്‍ ചെളി നിറഞ്ഞു. ഇതോടെ ഇയാളുടെ ഒപ്പമുണ്ടായിരുന്ന സഞ്ചാരികള്‍ ബഹളമായി. ഇതുകേട്ട് സമീപത്തെ മീന്‍കച്ചവടക്കാരും മറ്റും ഓടിയെത്തി. അവര്‍ കടലിലേക്ക് മാറ്റി നിര്‍ത്തി സായ്പിനെ കുളിപ്പിച്ചു.
കടപ്പുറത്തിന് തൊട്ടടുത്തായി മാലിന്യം ഒഴുകിയിരുന്ന ഓടയ്ക്ക് സമീപത്ത് മാലിന്യം നിറഞ്ഞ് ചതുപ്പുപോലെ കിടക്കുകയാണ്. ഇവിടം വൃത്തിയാക്കാന്‍ നടപടിയുണ്ടായിട്ടില്ല. കുറച്ചുനാളായി കടപ്പുറത്തെ ശുചീകരണം കാര്യക്ഷമമല്ലെന്നും ആരോപണം ഉണ്ട്.
സായ്പിനെ മാലിന്യകുഴി കാണിച്ച സര്‍ക്കാര്‍ സംവിധാനത്തെ ‘പുകഴ്ത്തി’സോഷ്യല്‍ മീഡിയ രംഗത്തെത്തി. കേരളത്തിലൂടെ നടന്നാല്‍ വിദേശികള്‍ക്ക് ലോകത്തെവിടെ പോയാലും ഇത്തരം അനുഭവങ്ങള്‍ അനവധി കിട്ടുമെന്നും പരിഹാസമുണ്ട്.
Discussion about this post