ഡല്‍ഹി: രാജ്യം 69ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. സ്വാതന്ത്ര്യത്തിനായി ജീവന് ത്യജിച്ച ജവാന്മാരുടെ സ്മരണക്കു മുന്നില്‍ ഇന്ത്യ ഗേറ്റിലെ അമര്‍ ജ്യോതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അര്‍പ്പിച്ചു.
അശ്വാരൂഢ സേനയുടെ അകമ്പടിയോടെ രാഷ്ട്രപതി രാംനാഥ് കോവിന്ദും 10 ആസിയാന്‍ രാഷ്ട്രത്തിലവന്മാരും രാജ് പഥിലെത്തി. തുടര്‍ന്ന് സൈനിക ശക്തിയും, സാംസ്കാരിക പാരമ്പര്യവും വിളിച്ചോതുന്ന പരേഡും അരങ്ങേറി ആസിയാന്‍ പതാക വഹിച്ച് സൈനികരും പിന്നില്‍ സൈനിക ശക്തികളും അണിനിരന്നു.
രാജ്പഥിലെത്തിയ ഇവരെ പ്രധാനമന്ത്രി സ്വീകരിച്ചു. പിറകെ രാഷ്ട്രപതിയും രാജ്പഥിലെത്തി. തുടര്‍ന്ന് 21 ആചാര വെടികളോടെ രാഷ്ട്രപതി പതാക ഉയര്‍ത്തി. ശേഷം അശോക ചക്ര ഉള്‍പ്പെടെ വിവിധ സേനാപുരസ്കാരങ്ങള് രാഷ്ട്രപതി വിതരണം ചെയ്തു.
ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ഇത്രയേറെ രാഷ്ട്രത്തലവന്മാര് ഇന്ത്യന്‍ റിപ്പബ്ലിക് ദിന ചടങ്ങില്‍ പങ്കെടുക്കുന്നത്. ആസിയാന്‍ രാജ്യങ്ങളായ ബ്രൂണോയ്,കംബോഡിയ, സിംഗപ്പൂര്‍, ലാവോസ്, ഇന്ത്യൊനീഷ്യ, മലേഷ്യ,മ്യാന്മര്, ഫിലിപ്പീന്‍സ്, തായ്ലാന്ഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിലെ തലന്മാരാണ് ഡല്‍ഹിയിലെ നടക്കുന്ന റിപ്പബ്ലിക് ദിനപരേഡിലും മറ്റു പരിപാടികളിലും സാക്ഷ്യം വഹിച്ചത്.
ഇത്തവണ റിപ്പബ്ലിക് ദിന പരേഡില്‍ 23 ദൃശ്യങ്ങളാണ് അണിനിരന്നത്. നാല് വര്‍ഷത്തിനുശേഷം കേരളത്തിന്റെ പാതിനിധ്യവും പരേഡിലുണ്ടായിരുന്നു ഓച്ചിറ കെട്ടുകാഴ്ച്ചയുമായാണ് കേരളം എത്തിയത്. 20 വര്‍ഷത്തിന് ശേഷം ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും മന് കി ബാത്തുമായി ഓള് ഇന്ത്യ റേഡിയോയും പരേഡില്‍ ദൃശ്യവിരുന്നൊരുക്കിയിരുന്നു.
അതേസമയം, പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ വാഗ അതിര്‍ത്തിയില്‍ പാക് സൈനികര്‍ക്ക് മധുരം വിതരണം ചെയ്തില്ല. പാകിസ്ഥാന് നിരന്തരമായി നടത്തുന്ന ആക്രമണങ്ങള്‍ക്കുള്ള പ്രതിഷേധ സൂചകമായാണ് മധുരം വിതരണം ചെയ്യാതിരുന്നത്.
Discussion about this post