തിരുവനന്തപുരം: വീക്ഷണം പത്രത്തില്‍ തനിക്കെതിരെയുള്ള മുഖ പ്രസംഗത്തിന് മറുപടിയുമായി കേരളാ കോണ്‍ഗ്രസ് ബി ചെയര്മാന് ആര്.ബാലകൃഷ്ണപിള്ള. ഇരിക്കുന്ന കൊമ്പ് ഉണ്ടാക്കിയവനാണ് താന്‍, അതുകൊണ്ട് തന്നെ ആ കൊമ്പ് മുറിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
യുഡിഎഫ് തന്നെ പുറത്താക്കട്ടെ. ഈ മാസം 28 ന് പുറത്താക്കിയാലെ ജനങ്ങളുടെ മുന്നിലേക്ക് തനിക്ക് ചെല്ലാനാകൂ.തന്നെക്കാള്‍ പക്വത ഗണേഷിന് ഉണ്ടെന്ന് പറഞ്ഞത് നല്ല കാര്യം . ഇതേ പത്രം തന്നെയാണ് രണ്ടാഴ്ച്ച മുമ്പ് ഗണേഷിനെക്കുറിച്ച് വമര്‍ശനങ്ങള്‍ എഴുതിയത്.ബജറ്റ് അവതരിപ്പിക്കണോയെന്ന് മാണിക്ക് താരുമാനിക്കാം .അതിനുള്ള ധാര്മ്മികതയുണ്ടോയെന്ന് മാണി സ്വയം തീരുമാനിക്കണമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
ആര്.ബാലകൃഷ്ണ പിള്ളയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീക്ഷണം രംഗത്ത് വന്നിരുന്നു.സര്‍ക്കാറിനെ അസ്ഥിരപ്പെടുത്തുവാന്‍ പിള്ള അച്ചാരം വാങ്ങിയിരിക്കുകയാണെന്നും ,അഴിമതിക്കെതിരെയാണ് പിള്ളയുടെ പോരാട്ടമെങ്കില്‍ ആദ്യം സ്വന്തം കറ കഴുകി കളയട്ടെയെന്നും വീക്ഷണം കുറ്റപ്പെടുത്തി.
Discussion about this post