ഡല്‍ഹി: ഡല്‍ഹി അസംബ്ളിയില്‍ സ്ഥാപിക്കുന്ന സ്വാതന്ത്ര്യ സമരസേനാനികളുടെ ഛായാചിത്രങ്ങളുടെ കൂട്ടത്തില്‍ ടിപ്പു സുല്‍ത്താനെ ഉള്‍പ്പെടുത്തിയത്. നീക്കം വിവാദമായി. ടിപ്പുവിനെ പോലെ ഒരു വിവാദനായകന്റെ ചിത്രം എടുത്തു മാറ്റണമെന്ന് ബിജെപി നേതാവ് ഓം പ്രകാശ് ശര്‍മ്മ പറഞ്ഞു. അഷ്ഫാക്കുള്ള ഖാന്, ഭഗത് സിംഗ്, ബിര്‍സാ മുണ്ട, റാണി ചിന്നമ്മ, സുഭാഷ് ചന്ദ്രബോസ് തുടങ്ങി ബ്രിട്ടീഷുകാര്‍ക്കെതിരേ പോരാടിയ 70 വ്യക്തിത്വങ്ങളുടെ ഛായാചിത്രങ്ങളാണ് അസംബ്ലിയില്‍ സ്ഥാപിക്കുന്നത്. ഇക്കൂട്ടത്തില്‍ പ്രത്യക്ഷപ്പെട്ട ടിപ്പുവിന്റെ ചിത്രത്തിനെതിരേയാണ് ബിജെപി എതിര്‍പ്പുമായി രംഗത്ത് വന്നത്.
എന്നാല്‍ എന്തു കാര്യത്തിലും വിവാദം ഉണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം എന്നായിരുന്നു സ്പീക്കര്‍ രാം നിവാസ് ഗോയലിന്റെ അഭിപ്രായം.
നേരത്തെ ഹിന്ദു വിരുദ്ധനാണ് ടിപ്പു സുല്‍ത്താനെന്ന നിലപാടുമായി കര്‍ണാടകയില്‍ ടിപ്പു ജന്മദിനം ആഘോഷിക്കുന്നതിനെതിരെ ബിജെപിയും ഹിന്ദു സംഘടനകളും രംഗത്തെത്തിയിരുന്നു. എന്നാല്‍ കാലപമുണ്ടായിട്ടും വിട്ടുവീവ്ചയില്ലാതെ സിദ്ധരാമയ്യ സര്‍ക്കാര്‍ മൂന്നാം വര്‍ഷവും ടിപ്പു ജയന്തി ആഘോഷിച്ചു.
Discussion about this post