ചെന്നൈ: ബസ് ചാര്‍ജ്ജ് വര്‍ദ്ധന ആവശ്യപ്പെട്ട് കേരളത്തിലെ സ്വകാര്യ ബസ് ഉടമകള്‍ സമരത്തിനൊരുങ്ങുകയാണ്. ഏഴ് രൂപ മിനിമം ചാര്‍ജ്ജ് പത്ത രൂപയാക്കണമെന്നാണ് ആവശ്യം. കേരള സര്‍ക്കാര്‍ വര്‍ദ്ധന ആവശ്യം അംഗീകരിക്കുമെന്നാണ് സൂചന. എന്നാല്‍ കേരളത്തിലെ ഇപ്പോഴുള്ള ഭീമമായ ബസ് ചാര്‍ജ്ജ് കൂട്ടണം എന്ന ആവശ്യം സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം ചര്‍ച്ച ചെയ്യുമ്പോള്‍ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടില്‍ ബസ് ചാര്‍ജ്ജ് കുറക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചു. വന്‍ ജനകീയ പ്രതിഷേധത്തെ തുടര്‍ന്നാണ് ബസ് ചാര്‍ജ് കുറയ്ക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചത്. ജനുവരി 20ന് വര്‍ദ്ധിപ്പിച്ച ബസ് ചാര്‍ജാണ് വീണ്ടും കുറച്ചത്. ഇതോടെ ഓര്‍ഡിനറി/ടൗണ്‍ ബസുകളിലെ മിനിമം ചാര്‍ജ് അഞ്ച് രൂപയായി വര്‍ദ്ധിപ്പിച്ചത് നാല് രൂപയായി കുറയും.
ഓര്‍ഡിനറി ബസുകളില്‍ ഒരു കിലോ മീറ്ററിന് 60 പൈസയാക്കിയത് 58 പൈസയാക്കി കുറയ്ക്കും. ജനുവരി 20ന് മുമ്പ് ഇത് 42 പൈസ മാത്രമായിരുന്നു. എക്സ്പ്രസ് ബസുകളില്‍ 80 പൈസയായിരുന്നത് 75 പൈസയായും സൂപ്പര്‍ ഡീലക്സ് ബസുകളില്‍ 90 പൈസയില്‍ നിന്ന് 85 പൈസയായും കുറയ്ക്കും. നിരക്കിളവ് പ്രാബല്യത്തില്‍ വരുമ്പോള്‍ ഓരോ 200 കിലോമീറ്റര്‍ യാത്രയ്ക്കും അഞ്ച് രൂപ മുതല്‍ 20 രൂപ വരെ കുറവ് വരും.
അതേസമയം കേരളത്തില്‍ മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം അവസാനം മുതല്‍ സ്വകാര്യ ബസ് ഉടമകള്‍ സംഘടന അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ടു രൂപ മിനിമം ചാര്‍ജാക്കി വര്‍ദ്ധിപ്പിക്കണമെന്നാണ് ജസ്റ്റിസ് രാമചന്ദ്രന് കമ്മിറ്റി ശുപാര്‍ശ. ഇത് അംഗീകരിച്ചാലും കേരളത്തില്‍ ജനകീയ പ്രതിഷേധം ഉയരില്ലെന്ന ആശ്വാസത്തിലാണ് സര്‍്ക്കാര്‍. കക്ഷി രാഷ്ട്രീയക്കാര്‍ പിന്തുണക്കാത്ത ാെരു സമരവും വിജയിക്കില്ല എന്നതിനാല്‍ ബസ് ഉടമകളും ആശ്വാസത്തിലാണ്. കേരളത്തില്‍ മാത്രം സ്വകാര്യ ബസ് സര്‍വ്വിസ് വലിയ നഷ്ടത്തിലാവുന്നത് എങ്ങനെ എന്ന ചോദ്യം സോഷ്യല്‍ മീഡിയകളിലും മറ്റും ഉയരുന്നുണ്ട്.
Discussion about this post