തിരുവനന്തപുരം; ഫോണ്‍ കെണി കേസില്‍ കുറ്രവിമുക്തനായ എ,കെ ശശീന്ദ്രന് മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നത് ധാര്‍മ്മികമായി ശരിയല്ലെന്ന അഭിപ്രായം ശക്തമാകുന്നു. യുവതിയോട് അശ്ലീലമായ രീതിയില്‍ സംസാരിക്കുന്നത് താനല്ലെന്ന് പൊതുസമൂഹത്തിന് മുന്നില്‍ തെളിയിക്കാന്‍ ശശീന്ദ്രന് കഴിഞ്ഞിട്ടില്ലെന്ന ആക്ഷേപമാണ് പ്രധാനമായും ഉയരുന്നത്.
ശശീന്ദ്രന് വീണ്ടും മന്ത്രി സ്ഥാനത്തേക്ക് വരുന്നത് ധാര്‍മികമായി ശരിയല്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. വളഞ്ഞ വഴിയിലൂടെയാണ് അദ്ദേഹം വീണ്ടും മന്ത്രിയാകാന്‍ തയ്യാറെടുക്കുന്നതെന്നും ഇത് ശരിയല്ലെന്നും കുമ്മനം പറഞ്ഞു.
.ശശീന്ദ്രന് മന്ത്രിസ്ഥാനത്തേക്ക് തിരികെയെത്തുന്നതിലെ ധാര്‍മികത ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട മുന്‍മന്ത്രി ശശീന്ദ്രന് മാധ്യമപ്രവര്‍ത്തക മൊവി മാറ്റി പറഞ്ഞതിനെ തുടര്‍ന്നാണ് ശശീന്ദ്രന് കേസില്‍ നിന്ന് വിമുക്തി നേടിയത്.
എ.കെ ശശീന്ദ്രനെ മന്ത്രിയാക്കുന്നത് സംബന്ധിച്ച് ഇന്ന് എന്‍സിപിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.
Discussion about this post