കണ്ണൂര്‍: കണ്ണൂര്‍ ജില്ല സമ്മേളനവാര്ത്തയില്നിന്ന് പേര് വെട്ടിയതിനെച്ചൊല്ലി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനെതിരെ പി.കെ. ശ്രീമതിയുടെ പരസ്യ പ്രതികരണം എം.പി. പാര്‍ട്ടി നേതാക്കളും അനുഭാവികളും ഉള്‍പ്പെട്ട വാട്സ് ആപ് ഗ്രൂപ്പില്‍ എം.വി. ജയരാജനാണ് ‘സി.പി.എം ജില്ല സമ്മേളനത്തിന് നായനാര്‍ അക്കാദമിയില്‍ പ്രൗഢഗംഭീര തുടക്കം’ എന്ന തലക്കെട്ടില്‍ വാര്‍ത്താക്കുറിപ്പ് പോസ്റ്റ് ചെയ്തത്. സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാ നേതാക്കളുടെയും പേരുണ്ടായിരുന്നുവെങ്കിലും കേന്ദ്രകമ്മറ്രിയംഗം കൂടിയായ പി.കെ ശ്രീമതിയുടെ പേര് ഉണ്ടായിരുന്നില്ല. സിനിമാതാരം സന്തോഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെയുള്ളവരുടെയും പേര് കുറിപ്പിലുണ്ടായിരുന്നു.
ഇതാണ് എംപി കൂടിയായ വനിതാ നേതാവിനെ ചൊടിപ്പിച്ചത്. രോഷം പരസ്യമായി തന്നെ ഗ്രൂപ്പില്‍ അവര്‍ പ്രകടമാക്കുകയും ചെയ്തു. പി.കെ. ശ്രീമതി വാട്സ് ആപ് ഗ്രൂപ്പില്‍ പ്രതികരിച്ചത് ഇപ്രകാരമാണ്. ”സ. എം.വി. ജയരാജാ… പി.കെ. ശ്രീമതി എന്ന സഖാവുകൂടി സമ്മേളനത്തില്‍ ഉടനീളം ഉണ്ടായിരുന്നു. ഇത്രയധികം കോപ്പി അടിച്ചുവിടുമ്പോള്‍ കുറച്ച് ശ്രദ്ധിക്കാമായിരുന്നു”. പി.കെ. ശ്രീമതിയുടെ പേര് വിട്ടുപോയതും അതിനോട് അവര്‍ പ്രതികരിച്ചതും നേതാക്കളിലും അണികളിലും ചര്‍ച്ചയായിട്ടുണ്ട്.
Discussion about this post