തിരുവനന്തപുരം:ഔദ്യോഗിക വെബ്സൈറ്റുകളില്‍ നിന്ന് എസ്എസ്എല്‍സി ഫലം നീക്കി. ഐറ്റി അറ്റ് സ്കൂള്‍, പരീക്ഷാഭവന് വെബ് സൈറ്റുകളിലെ ഫലമാണ് പിന്‍വലിച്ചത്. ഗ്രേസ് മാര്‍ക്ക് ചേര്‍ക്കാതെ ഫലം പ്രസിദ്ധീകരിച്ചതാണ് കാരണം. പതിനായിരക്കണക്കിന് കുട്ടികളുടെ ഗ്രേസ് മാര്‍ക്ക് ചേര്‍ത്തിട്ടില്ല.
അതേസമയം, മൂല്യനിര്‍ണയ ക്യാംപുകളില്‍ നിന്ന് മാര്‍ക്കുകള്‍ വീണ്ടും ശേഖരിക്കുന്ന പ്രവര്‍ത്തി തുടരുകയാണ്. 34 മൂല്യനിര്‍ണയ ക്യാംപുകളില്‍ നിന്നുള്ള വിവരങ്ങള്‍ ഇതുവരെ ലഭിച്ചു. ഇനി 20 ക്യാംപില്‍ നിന്നു കൂടി ലഭിക്കാനുണ്ട്. ഫലം നാളെ പൂര്‍ണമായി പ്രഖ്യാപിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
പാകപിഴവുകള്‍ തിരുത്തി എസ്എസ്എല്‍സി ഫലം നാളെ വീണ്ടും പ്രസിദ്ധീകരിച്ചേക്കും. ഫലത്തില്‍ പ്രശ്നമില്ലെന്ന് അധികൃതര്‍ ആവര്‍ത്തിക്കുമ്പോഴും ഇത് സംബന്ധിച്ച ആശയക്കുഴപ്പം തുടരുകയാണ്. ഇതിനിടെ വിദ്യാര്‍ഥികളുടെ കാണാതായ മാര്‍ക്കുകള്‍ 34 മൂല്യനിര്‍ണയ ക്യാമ്പുകളില്‍ നിന്നു ലഭിച്ചു. ഇനി 20 ക്യാമ്പുകളില്‍ നിന്നു കൂടി ഫലം ലഭിക്കാനുണ്ട്. ഇതോടെ മുഴുവന്‍ ഫലവും പുറത്ത് വിടാനായേക്കും.
പ്രശ്നത്തില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ പരസ്പരം കുറ്റപ്പെടുത്തുകയാണ്. അതേസമയം, നേരത്തെ പ്രസിദ്ധീകരിച്ച ഫലത്തില്‍ മാറ്റം ഉണ്ടാവില്ലെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ (ഡിപിഐ) ഗോപാലകൃഷ്ണ ഭട്ട് അറിയിച്ചിരുന്നു.
ഇതിനിടെ, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു മുഖം രക്ഷിക്കാന്‍ നീക്കമുണ്ട്. ഡിപിഐ പദവിയില്‍ തുടരാന്‍ താല്പര്യമില്ലാതെ നേരത്തെ അവധിയിലായിരുന്ന ഗോപാലകൃഷ്ണ ഭട്ട്, ഇതിന്റെ പേരില്‍ വീണ്ടും അവധിയെടുത്തു പോകാനുള്ള ഒരുക്കത്തിലാണെന്നും അറിയുന്നു.
Discussion about this post