ഡല്‍ഹി: മൊബൈല്‍ ടിവി വിപണിയിലെ കുത്തക കയ്യടിവെച്ചിരിക്കുന്ന ചൈനയ്ക്ക് നൈസായി പണി കൊടുത്തി കേന്ദ്രസര്‍ക്കാരിന്റെ പൊതു ബജറ്റ്.
വിദേശ നിര്‍മ്മിത മൊബൈല്‍ ഫോണുകളുടെ വില കൂടുന്നതാണ് ബജറ്റിലെ നികുതി നിര്‍ദ്ദേശം. മൊബൈല്‍ ടിവി ഇറക്കുമതയ്ക്കായുള്ള കസ്റ്റംസ് തീരുവ കുത്തനെ കൂട്ടി പതിനഞ്ച് ശതമാനമായിരുന്ന കസ്റ്റംസ് തീരുവ 20 ശതമാനമായാണ് തീരുവ ഉയര്‍ത്തിയത്.
വിദേശ നിര്‍മ്മിത ഇലക്ട്രോണിക് ഉത്പ്പന്നങ്ങളുടെ വില ഉയരുന്നത് ഇന്ത്യന്‍ നിര്‍മ്മിത ഉത്പന്നങ്ങളുടെ വില്പന സാധ്യത കൂട്ടും. മെയ്ക് ഇന്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക കൂടിയാണ് ഇതു കൊണ്ട് ലക്ഷ്യമിടുന്നത്.
ഇന്ത്യന്‍ വിപണിയെ കാര്യമായി ആശ്രയിക്കുന്ന ചൈനയ്ക്ക് വലിയ തിരിച്ചടിയാകും നികുതി വര്‍ദ്ധന. ഇന്ത്യന്‍ നിലപാട് മൂലം നേരത്തെ തന്നെ ചൈനിസ് ഉത്പാദന രംഗം പ്രതിസന്ധിയിലായിരുന്നു. ഗുണ നിലവാരം പരിശോധന കേന്ദ്രം കര്‍ശനമാക്കിയതും ചൈനയ്ക്ക് തിരിച്ചടിയായി. പല ചൈനിസ് ഫാക്ടറികളും വലിയ പ്രതിസന്ധിയിലാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
ലോകത്തെ ഏറ്റവും വലിയ സ്മാര് ഫോണ്‍ വിപണിയാണ് ചൈന. ചൈനീസ് ബ്രാന്‍ഡ് ആയ ഷവോമിയും,് ഓപ്പോയും ആണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന മൊബൈല്‍ ഫോണുകള്‍.
ഇന്ത്യന്‍ വിപണിയില്‍ ചൈനീസ് ഉത്പന്നങ്ങളുടെ കുത്തൊഴുക്ക് ആഭ്യന്തര ചെറുകിട ഉത്പാദകര്‍ക്ക് വന്‍ഭീഷണിയാണെന്ന് വിദഗ്ദര്‍ വിലയിരുത്തുന്നു.. കറന്‍സിയുടെ മൂല്യം കുറച്ച് കയറ്റുമതി വര്‍ധിപ്പിക്കാന്‍ ചൈനയ്ക്ക് സാധിച്ചതാണ് ഇന്ത്യന്‍ വിപണിക്ക് ഭീഷണിയാകുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു.
Discussion about this post