ഡല്‍ഹി: വടയമ്പാടിയിലെ പ്രശ്‌നകാരിയായ ആര്‍എസ്എസുകാരന്റെ പേരു പറയാമോ എന്ന ചോദ്യം കുരിപ്പുഴ കവിയ്ക്ക് ആവിഷ്‌ക്കാര സ്വാതന്ത്ര്യ നിഷേധമായി തോന്നുന്നെങ്കില്‍ അത് അത്മബലമില്ലായ്മയുടെ ലക്ഷണം മാത്രമാണെന്ന് ആര്‍എസ്എസ് നേതാവ് ജെ നന്ദകുമാര്‍. അശാന്തന്റെ മൃതദേഹം കണ്ടപ്പോള്‍ അശാന്തി തോമ്മിയതാര്‍ക്കാണെന്ന് തെളിവ് സഹിതം വെളിവാക്കാന്‍ അഭ്യര്‍ത്ഥിച്ചത് കയ്യേറ്റമായി തോന്നിയെങ്കില്‍ അതൊരു തരം മനോരോഗമാണെന്നും ജെ നന്ദകുമാര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പരിഹസിച്ചു. സത്യവാദിയും ധീരനുമായ ഋഷി ആവണം കവിയെന്നും അദ്ദേഹം പറഞ്ഞു.
കുരിപ്പുഴ ശ്രീകുമാറിനെ കയ്യേറ്റം ചെയ്തുവെന്ന പ്രചരണവുമായി ബന്ധപ്പെട്ടാണ് ദേശീയ ചുമതല വഹിക്കുന്ന ആര്‍എസ്എസ് നേതാവിന്റെ പ്രതികരണം. ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് അഖിലേന്ത്യാ കണ്‍വീനറാണ് ജെ നന്ദകുമാര്‍.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
സത്യവാദിയും ധീരനുമായ ഋഷി ആവണം കവി.
നുണ പറയുന്നവന്‍ കവിയായി വാഴ്ത്തപ്പെടുന്നു എന്നതാണ് വര്‍ത്തമാനകാല ദുര്യോഗം.
ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറുന്നവന്‍ ഭീരുവാണ്, തന്റെ തന്നെ വാക്കുകള്‍ തിരിഞ്ഞു കൊത്തുമ്പോള്‍ പേടിച്ചോടുന്നവന്‍ മിഥ്യാചാര നാണ്..
വടയമ്പാടിയിലെ പ്രശ്‌നകാരിയായ ഏതെങ്കിലും ആറെസ്സെസ്സുകാരന്റെ പേരു പറയാമോ എന്ന ചോദ്യം കുരീപ്പുഴ കവിയ്ക്ക് ആവിഷ്‌കാരസ്വാതന്ത്ര്യ നിഷേധമായി തോന്നുന്നെങ്കില്‍ ആത്മബലമില്ലായ്മയുടെ ലക്ഷണം മാത്രമാണ്.
അശാന്തന്റെ മൃതദേഹം കണ്ടപ്പോള്‍ അശാന്തി തോന്നിയതാര്‍ക്കാണെന്ന് തെളിവ് സഹിതം വെളിവാക്കാന്‍ അഭ്യര്‍ത്ഥിച്ചത് കൈയ്യേറ്റമായി തോന്നിയെങ്കില്‍ അതൊരു തരം മനോരോഗമാണ്.
സ്വന്തം വാക്കുകളെ ആത്മാംശങ്ങളായി കരുതി കാക്കാനറിയാത്തവന്‍ ഉരിയാടരുത്. പറഞ്ഞു കൂട്ടിയ നുണകള്‍ക്ക് പിന്നാലെ ചോദ്യങ്ങള്‍, അതിനി ഏതു പോലീസ് സ്റ്റേഷനിലായാലും പാര്‍ട്ടി ഓഫീസായാലും, രാമബാണം പോലെ നിങ്ങളെ തേടിയെത്തും..
https://www.facebook.com/permalink.php?story_fbid=1982731012048214&id=100009340029060
Discussion about this post