ദക്ഷിണാഫ്രിയ്ക്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ നേടിയത് ചരിത്ര ജയം. ഇതോടെ 6 മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 30 ന് മുന്നിലായി. 124 റണ്‍സിനാണ് ഇന്ത്യന്‍ കുട്ടികള്‍ ആതിഥേയരെ തോല്പിച്ചത്.. ഇന്ത്യയുയര്‍ത്തിയ 303 എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയര്‍ 179 ന് പുറത്താവുകയായിരുന്നു.
ഇന്ത്യയ്ക്കു വേണ്ടി ചാഹലും കുല്‍ദീപും 4 ഉം ബൂംറ 2 ഉം വിക്കറ്റുകള്‍ സ്വന്തമാക്കി.51 റണ്‍സ് നേടിയ ജീന്‍ പോള്‍ ഡുമിനി മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഭേതപ്പെട്ട പ്രകടനം പുറത്തെടുത്തത്. നേരത്തെ 34ാം ഏകദിന സെഞ്ചുറി കണ്ടെത്തിയ നായകന് വിരാട് കോലിയുടെ(160) മികവിലാണ് 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 303 റണ്‍സ് പടുത്തുയര്‍ത്തിയത്.
ഇന്ത്യ ആദ്യമായാണ് ദക്ഷിണാഫ്രിക്കയില്‍ 3 ഏകദിനങ്ങള്‍ ജയിക്കുന്നത്.കളിയില്‍ ഒരു ജയം കൂടി നേടിയാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. ആറ് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്. പരമ്പര സ്വന്തമാക്കിയാല്‍ ഇന്ത്യയ്ക്ക് ലോക ഒന്നാം നമ്പര്‍ പദവിയും നിലനിര്‍ത്താനാകും.
Discussion about this post