ദുബായ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനത്തില്‍ ഏറെ പ്രതീക്ഷ അര്‍പ്പിച്ച് വ്യവസായ സമൂഹം. വരു കാലങ്ങളില്‍ ഇ്ന്ത്യയില്‍ വന്‍ നിക്ഷേപത്തിന് യുഎഇ തയ്യാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് വ്യവസായികളെ പ്രചോദിപ്പിക്കുന്നത്. പലസ്തീന് സന്ദര്‍ശനത്തിന് ശേഷം യുഎഇയില്‍ എത്തുന്ന പ്രധാനമന്ത്രി നിക്ഷേപസാധ്യത സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തും.
2015 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യതെത്തിയപ്പോള് ഇന്ത്യയില്‍ 7500കോടി ഡോളറിന്റെ നിക്ഷേപം നടത്താന്‍ യുഎഇ തയ്യാറാണെന്ന് അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഉറപ്പു നല്‍കിയിരുന്നു. ഇതിന്റെ ആദ്യ ഗഡുവായി യുഎഇ നൂറുകോടി ഡോളറിന്റെ നിക്ഷേപം ഇതിനകം ഇന്ത്യയില്‍ നടത്തികഴിഞ്ഞു. അടിസ്ഥാന സൗകര്യവികസനത്തിനാണ് ഇന്ത്യ ഈ തുക ഉപയോഗപ്പെടുത്തിയതെങ്കില്‍ പാരമ്പര്യേതര ഊര്ജരംഗത്തായിരിക്കും യുഎഇയുടെ അടുത്ത നിക്ഷേപമെന്നാണ് നിഗമനം.
ഇന്ത്യയെ നിക്ഷേപ സൗഹൃദ രാജ്യമായാണ് യുഎഇ പരിഗണിക്കുന്നത്. നല്ല സുഹൃദ് രാജ്യം എന്ന നിലയിലേക്ക് ഇന്ത്യയെ പരിഗണിക്കുന്നതും ഗുണകരമാകും. പ്രതിരോധം ഉള്‍പ്പെടെ തന്ത്രപ്രധാന മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഉപകരിക്കും.
സുരക്ഷ, ഭീകരവാദത്തെ പ്രതിരോധിക്കല്‍, വാണിജ്യം തുടങ്ങിയ രംഗങ്ങളില്‍ സഹകരണം ശക്തമാക്കാനുള്ള നടപടികളും ഉണ്ടാകും. നിര്‍മാണ മേഖല, റയില്‍വേ, വിമാനത്താവളങ്ങള്‍, ഐടി, ബഹിരാകാശം എന്നീ രംഗങ്ങളിലെ നിക്ഷേപമാണ് യുഎഇ വ്യവസായികള്‍ പരിഗണിക്കുന്നത്. അതേസമയം യുഎഇ ബിസിനസുകാര്‍ക്ക് ഇന്ത്യയില്‍ നിക്ഷേപിക്കാനുള്ള വഴികള്‍ സുതാര്യമാക്കികൊണ്ടുള്ള പ്രഖ്യാപനങ്ങള്‍ നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിലുണ്ടാകുമെന്ന് ചിലര്‍ പ്രത്യാശ പുലര്‍ത്തുന്നുണ്ട്.
മോദിയുടെ സന്ദര്‍ശനം യുഎഇയിലെ ഇന്ത്യന്‍ പ്രവാസ സമൂഹം ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.2015ല്‍ മോദി യുഎഇ സന്ദര്‍ശിച്ചതിന് ശേഷം ഇന്ത്യന്‍ സമൂഹത്തിന് തൊഴിലിടങ്ങളിലും മറ്രും സ്വീകാര്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നാണ് പ്രവാസികള്‍ പറയുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രവാസ സമൂഹത്തിന് ആത്മവിശ്വാസം പകരാനും ഇടയാക്കിയിരുന്നു. തൊഴില്‍ പ്രശ്നങ്ങളിലും മറ്റും ഇന്ത്യന്‍ അധികൃതരുടെ ഇടപെടലുകളും ശക്തമായിട്ടുണ്ട്.
Discussion about this post