ബെംഗളൂരു എഫ്സി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്ലേഓഫിലെത്തിയതോടെ കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പില്‍ ആഹ്ലാദം. ഈ വിജയം കേരളത്തിന്റെ സെമി സ്വപ്നങ്ങള്‍ക്ക് നേരിയ വെളിച്ചം പകരുന്നുണ്ട്. സ്വന്തം തട്ടകത്തില്‍ എഫ്സി ഗോവയെ 20-ത്തിന് തോല്പിച്ച ബംഗളൂരു 33 പോയിന്റോടെ സെമിയില്‍ സ്ഥാനം ഉറപ്പിക്കുകയായിരുന്നു.
13 കളി പൂര്‍ത്തിയാക്കിയ ഗോവയുടെ സമ്പാദ്യം ഇപ്പോള്‍ 20 പോയിന്റാണ്.
ബെംഗളുരുവിനായി എഡു ഗാര്‍സ്യയും ഡിമാസുമാണ് ഗോള്‍ നേടിയത്. 14 കളിയുള്ള പുനെ എഫ്സി ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്. അതേസമയം ഒരു ജയത്തോടെ ചെന്നൈയും പ്ലേ ഓഫിലേക്ക് കടന്നുകയറും. എന്നാല്‍ നാലാം സ്ഥാനത്തിനായാണ് കടുത്ത പോരാട്ടം നടക്കുക.
രണ്ടു കളി കൂടെ ഗോവ തോല്‍ക്കുകയും ബ്ലാസ്റ്റേഴ്സ് ഇനിയുള്ള മൂന്നിലും ജയിക്കുകയും ചെയ്താല്‍ മഞ്ഞപ്പടയുടെ സാധ്യത തെളിയും. നാലാം സ്ഥാനത്തിനായി മത്സരരംഗത്തുള്ള ജംഷഡ്പൂരും മുംബൈ സിറ്റിയും ഇതേ രീതിയില്‍ വീണാല്‍ ബ്ലാസ്റ്റേഴ്സ് പ്ലേഓഫിലെത്തും
ബെംഗളുരുവിനായി എഡു ഗാര്‍സ്യയും ഡിമാസുമാണ് ഗോള്‍ നേടിയത്. 14 കളിയുള്ള പുനെ എഫ്സി ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്. അതേസമയം ഒരു ജയത്തോടെ ചെന്നൈയും പ്ലേ ഓഫിലേക്ക് കടന്നുകയറും. എന്നാല്‍ നാലാം സ്ഥാനത്തിനായാണ് കടുത്ത പോരാട്ടം നടക്കുക.
രണ്ടു കളി കൂടെ ഗോവ തോല്‍ക്കുകയും ബ്ലാസ്റ്റേഴ്സ് ഇനിയുള്ള മൂന്നിലും ജയിക്കുകയും ചെയ്താല്‍ മഞ്ഞപ്പടയുടെ സാധ്യത തെളിയും.13 കളി പൂര്‍ത്തിയാക്കിയ ഗോവയുടെ സമ്പാദ്യം ഇപ്പോള്‍ 20 പോയിന്റാണ്.നാലാം സ്ഥാനത്തിനായി മത്സരരംഗത്തുള്ള ജംഷഡ്പൂരും മുംബൈ സിറ്റിയും ഇതേ രീതിയില്‍ വീണാല്‍ ബ്ലാസ്റ്റേഴ്സ് പ്ലേഓഫ് ഉറപ്പിക്കാം.
Discussion about this post