തിരുവനന്തപുരം: മന്ത്രിമാര്‍ ആഴ്ചയില്‍ അഞ്ച് ദിവസവും തലസ്ഥാനത്തുണ്ടാകണമെന്ന മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം വെറു തമാശയെന്ന് പരിഹസിച്ച് ട്രോളര്‍മാര്‍. ഉത്തരം വളഞ്ഞാല്‍ സകലതും വളയുമെന്നാണ് ഒരു കമന്റ്. പാര്‍ട്ടി സമ്മേളനങ്ങളില്‍ ദിവസങ്ങളോളം തിരുവന്തപുരം വിട്ടു നിന്ന മുഖ്യന് പറയുന്നതൊക്കെ ആര് കണക്കിലെടുക്കാനെന്നും ചിലര്‍ വിമര്‍ശിക്കുന്നു. പാര്‍ട്ടി ജില്ല സമ്മേളനങ്ങള്‍ നടക്കുന്ന സമയമെല്ലാം പിണറായി വിജയന് തലസ്ഥാനത്തുണ്ടായിരുന്നില്ലെന്ന് ഓര്‍ക്കണം. ഇപ്പോള്‍ ജില്ല സമ്മേളനമെല്ലാം തീര്‍ന്നല്ലോ ഇനി എന്ത് കര്‍ശന നിര്‍ദ്ദേശവും ആവാം എന്നാണ് വിമര്‍ശനം.
കഴിഞ്ഞ ദിവസം ക്വാറം തികയാത്തതിനാല്‍ പ്രത്യേക മന്ത്രിസഭാ യോഗം പിരിഞ്ഞിരുന്നു. തുടര്‍ന്ന് ഇന്ന് വിളിച്ച യോഗത്തിലാണ് മുഖ്യമന്ത്രിയുടെ മന്ത്രിമാര്‍ക്കുള്ള കര്‍ശന നിര്‍ദ്ദേശം. മന്ത്രിമാര്‍ ആഴ്ചയില്‍ അഞ്ചു ദിവസവും തലസ്ഥാനത്ത് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയത്ത് പ്രധാന നിര്‍ദേശങ്ങളിലൊന്നായിരുന്നു മന്ത്രിമാര്‍ അഞ്ചു ദിവസം തലസ്ഥാനത്ത് വേണമെന്നത്. ക്യാബിനറ്റ് രൂപവത്കരണത്തിന് മുമ്പ് തന്നെ മുഖ്യമന്ത്രി പിണറായി വിജയന് ഈ തീരുമാനം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വൈകാതെ ഈ നിര്‍ദ്ദേശമെല്ലാം എല്ലാവരും മറന്നു. . അക്കാര്യം മുഖ്യമന്ത്രി ഒരു തവണ ചൂണ്ടിക്കാട്ടിയെങ്കിലും ആരം കണക്കിലെടുത്തില്ല. പാര്‍ട്ടി സമ്മേളനം വന്നതോടെ എല്ലാ മന്ത്രിമാരും ഇത് സംബന്ധിച്ച തിരക്കിലായി. മുഖ്യമന്ത്രി തന്നെ നേരിട്ടായിരുന്നു പല ജില്ല സമ്മേളനവും കൈകാര്യം ചെയ്തത്. തൃശ്ശൂര്‍ ജില്ല സമ്മേളനത്തിനിടയില്‍ നിന്ന് ഹെലികോപ്റ്ററില്‍ ലക്,ങ്ങള് ചിലവഴിച്ച് മന്ത്രിസഭാ യോഗത്തിനെത്തിയ മുഖ്യമന്ത്രി അത് കഴിഞ്ഞയുടന്‍ തന്നെ ജില്ല സമ്മേളന വേദിയിലേക്ക് പറന്നതും വിവാദമായി. ഭരണത്തേക്കാള്‍ പ്രാധാന്യം പാര്‍ട്ടി സമ്മേളനങ്ങള്ക്കാണെന്ന് പരക്കെ വിമര്‍ശനം ഉയരുകയും ചെയ്തു. ഇതിന് പിറകെ ഹെലികോപ്റ്റര്‍ ചിലവ് സംസ്ഥാന ഖജനാവില്‍ നിന്നെടുത്തത് വിവാദത്തിന് എരിവ് പകര്‍ന്നു. സിപിഐ-സിപിഎം ജില്ല സമ്മേളനങ്ങള്‍ ഒരേസമയത്ത് നടന്നതോടെ ഭരണപരമായ സ്തംഭനമാണെന്ന ആക്ഷേപവും ഉയര്‍ന്നു.
ഓര്‍ഡിനന്‍സുകള്‍ പുനര്‍ വിളംബരം നടത്തുന്നതിനായി കഴിഞ്ഞ വെള്ളിയാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്ന സമയത്ത് മന്ത്രിമാരുടെ ക്വാറം തികയാത്തതിനെ തുടര്‍ന്ന് മാറ്റിവെക്കേണ്ട സാഹചര്യമുണ്ടായിരുന്നു. 13 പേരാണ് മന്ത്രി സഭാ യോഗത്തിനെത്തിയത്.
മന്ത്രിമാരെ അച്ചടക്കം പഠിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ശൈലി, പണിയെടുക്കാന്‍ മടിയുള്ള, പണിയെടുക്കാന്‍ താല്പര്യമുള്ളവരെ അതില്‍ നിന്ന് തടയുന്ന ഈ ഇടത് പ്രതിഭകളെ പഠിപ്പിക്കാന്‍ ശ്രമിച്ചിട്ടെന്തു കാര്യമെന്നാണ് ചിലരുടെ പരിഹാസം.
Discussion about this post