ഡല്‍ഹി:ആറന്മുള വിമാനത്താവള പദ്ധതിക്ക് പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ദ്ധസമിതി അനുമതി നല്‍കി. കെ.ജി.എസ് ഗ്രൂപ്പ് നല്‍കിയ അപേക്ഷയിന്മേലാണ് സമിതിയുടെ തീരുമാനം. വിമാനത്താവളത്തിന് നേരത്തെ പരിസ്ഥിതി അനുമതി നല്‍കിയിരുന്നെങ്കിലും ആറന്മുള പൈതൃക ഗ്രാമ സംരക്ഷണ സമിതി നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മേയില്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ച് പരിസ്ഥിതി അനുമതി റദ്ദാക്കുകയും പിന്നീട് സുപ്രീംകോടതി ശരി വെയ്ക്കുകയും ചെയ്യതു. ഈ മാസം 13നാണ് കെ.ജി.എസ് ഗ്രൂപ്പ് വീണ്ടും പുതിയ അപേക്ഷ സമര്‍പ്പിച്ചത്.
പദ്ധതി പ്രദേശം വിമാനത്താവളത്തിന് യോജിച്ചതല്ലെന്ന വാദം വിദഗ്ദ്ധ സമിതി പൂര്‍ണമായും തള്ളുകയും പരിസ്ഥിതി ആഘാത പഠനം നടത്തിയ ശേഷം അതിന്റെ റിപ്പോര്‍ട്ടുമായി കെ.ജി.എസ് വീണ്ടും മന്ത്രാലയത്തെ സമീപിക്കേണ്ടിവരും എന്ന റിപ്പോര്‍ട്ട് വെളിപ്പെടുത്തി.പരിസ്ഥിതി ആഘാതപഠനം നടത്തിയ എന്‍വിറോ കെയര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് മതിയായ യോഗ്യതയില്ലയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരിത ട്രൈബ്യൂണല്‍ പദ്ധതിക്ക് നേരത്തെ അനുമതി നിഷേധിച്ചത്.
Discussion about this post