യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈലിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിപിഎമ്മിനെതിരെ സര്‍വ്വ ശക്തിയുമെടുത്ത് പ്രതിഷേധിക്കാന്‍ യൂത്ത് കോണ്‍ഗ്രസും. സിപിഎം എന്ന ഭീകരപ്രസ്ഥാനത്തെ കേരലത്തിലെന്നല്ല ഇന്ത്യയില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന് കോണ്‍ഗ്രസ് യുവനേതാവ് എം ലിജു പറഞ്#ു. സിപിഎം ഭീകരവാദികളാണ്. ഇവരെ കണ്ടാല്‍ പോലും ദോഷമാണ്. ഇവര്‍ക്ക് വോട്ടു ചെയ്തതതില്‍ ലജ്ജിക്കണം തുടങ്ങി രൂക്ഷമായ ഭാഷയില്‍ എം ലിജി നടത്തുന്ന പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഫേസ്ബുക്ക് പേജുകളിലും വാട്സ് അപ്പുകളിലും പ്രചരിക്കുന്ന വീഡിയൊ നിരവധി പേരാണ് ഷെയര്‍ ചെയ്യുന്നത്.
വീഡിയൊ-
https://youtu.be/STz3YiBsaZA
കോണ്‍ഗ്രസ് നേതാവിന്റെ പ്രസംഗം സംഘപരിവാര്‍ പേജുകളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. കാലങ്ങളായി സിപിഎം ഭീകരവാദികളാണെന്ന് ഞങ്ങള്‍ പറയുമ്പോള്‍ എവിടെയായിരുന്നു എന്നാണ് ചിലരുടെ ചോദ്യം. ഇത്രയും പേരെ കൊന്നു തള്ളുമ്പോഴും ഇതൊന്നും മനസ്സിലായില്ല അല്ലേ എന്നും ചിലര്‍ കളിയാക്കുന്നു.
Discussion about this post