വയനാട്: പുഴക്കടവില്‍ നിന്ന് കണ്ടെത്തിയ ശിലാ വിഗ്രഹങ്ങള്‍ പുരാവസ്തു വകുപ്പിന് കൈമാറും. മഹാവിഷ്ണുവിന്റെയും, അയ്യപ്പന്റെയും കരിങ്കല്ലില്‍ കൊത്തിയ വിഗ്രഹങ്ങളാണ് കിട്ടിയത്. മാനന്തവാടി എടവക പഞ്ചായത്തിലെ വാളേരി പാറക്കടവ് പുഴക്കടവില്നിന്നാണ് വിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുഴയ്ക്കു സമീപത്തെ തരുവണമുറ്റം കുറിച്യ തറവാട്ടിലെ യുവാക്കള്‍ മീന്‍ പിടിക്കുന്നതിനായി പുഴക്കടവില്‍ എത്തിയപ്പോളായിരുന്നു സംഭവം.
നാട്ടുകാര്‍ വിവരം അറിയച്ചതിനെ തുടര്‍ന്നു സ്ഥലത്തെത്തിയ മാനന്തവാടി പൊലീസ് വിഗ്രഹങ്ങള്‍ സ്റ്റേഷനിലേക്കു മാറ്റി. പുരാവസ്തു വകുപ്പ് അധികൃതര്‍ സ്റ്റേഷനിലെത്തി പരിശോധന നടത്തി. കൂടുതല്‍ പഠനത്തിനും സംരക്ഷണത്തിനുമായി രണ്ടു വിഗ്രഹങ്ങളും പുരാവസ്തു വകുപ്പ് ഏറ്റെടുക്കും.
Discussion about this post