മട്ടന്നൂര്‍ കൊല്ലപ്പെട്ട ഷുഹൈബിന്റെ കൊലയാളി സംഘം എത്തിയത് രണ്ട വാഹനങ്ങളിലായി. രണ്ട് കാറുകളും വാടകയ്ക്ക് എടുത്തതാണ്. കൊലയാളി സംഘത്തിലെ ചിലര്‍ അന്യസംസ്ഥാനത്തേക്ക് കടന്നതായാണ് ലഭിക്കുന്ന സൂചന. കാര്‍ വാടകയ്ക്ക് നല്കിയ ആളുകളെ പോലിസ് അന്വേഷിക്കുന്നുണ്ട്.
വാള് ഉപയോഗിച്ചാണ് ഷുഹൈബിനെ വെട്ടിയത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ മഴു ഉപയോഗിച്ചുവെന്ന സംശയം ഉണ്ടായിരുന്നു. ഇതിലാണ് ഇപ്പോള്‍ വ്യക്തത വന്നിരിക്കുന്നത്. പ്രതികളെ രക്ഷപ്പെടുത്താന്‍ പോലിസ് കൂട്ടു നിന്നുവെന്ന ആരോപണമാണ് ഉയരുന്നത്. പോലിസിനുള്ളില്‍ തന്നെ ചാരന്മാരുണ്ടെന്ന പരാതി പോലിസ് ഉദ്യോഗസ്ഥര്‍ തന്നെ ഉന്നയിച്ചിരുന്നു. ഇത് ആഭ്യന്തര വകുപ്പിനെ തന്നെ പ്രതികൂട്ടിലാക്കുന്നതാണ്. കൊലനടത്തിയത് ചിപി വധക്കേസിലെ പ്രതി കിര്‍മ്മാണി മനോജാണെന്ന ആരോപണം കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് ഉന്നയിച്ചിരുന്നു. പരോളിലിറങ്ങി കൊല നടത്തിയെന്നാണ് ആരോപണം.
Discussion about this post