ഇസ്ലമാബാദ്: സാമ്പത്തിക, പ്രതിരോധ രംഗങ്ങളില്‍ പാക്കിസ്ഥാനുമായുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 110 യുദ്ധവിമാനങ്ങള്‍ പാക്കിസ്ഥാന് നല്കാന് ചൈന തീരുമാനിച്ചു. ചൈനീസ് പ്രസിന്റ് ഷീ ചിന്‍പിങ് അടുത്തിടെ പാക്കിസ്ഥാന് സന്ദര്‍ശിച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനം. ഏറ്റവും പുതിയ ജെഎഫ്-17 തണ്ടര്‍ യുദ്ധവിമാനങ്ങളാണ് കൈമാറുക.
110 ജെഎഫ്-17 തണ്ടര്‍ യുദ്ധവിമാനങ്ങള്‍ പാക്കിസ്ഥാന് കൈമാറുമെന്ന് ചൈനീസ് എയര്‍ക്രാഫ്റ്റ് ഇന്‍ഡസ്ട്രിയുടെ തലവന്‍ ഒരു ചൈനീസ് മാധ്യമത്തോട് വെളിപ്പെടുത്തി. ഇതില്‍ ആദ്യത്തെ 50 യുദ്ധവിമാനങ്ങള്‍ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ കൈമാറാനാണ് തീരുമാനമെന്നും റിപ്പോര്‍ട്ടുണ്ട്.
Discussion about this post