ന്യൂയോര്‍ക്ക്: അല്‍ഖ്വയ്ദ ഉപനേതാവ് അഹ്മദ് ഫാറൂഖ് അമേരിക്കയുടെ പൈലറ്റില്ലാ വിമാന (ഡ്രോണ്‍) ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ അല്‍ ഖായിദയുടെ പ്രവര്‍ത്തനങ്ങള്‍ക്കു കനത്ത തിരിച്ചടിയായി.
മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആരംഭിച്ച പ്രത്യേക വിഭാഗത്തിന്റെ ഉപഅമീര്‍ ആയിരുന്നു ഫാറൂഖ്. ഇയാളെ വധിക്കാനായത് ഭീകരവിരുദ്ധ പോരാട്ടത്തിലെ വലിയ വിജയമായി കരുതുന്നത്.
കഴിഞ്ഞ ജനുവരി 15നു പാക്കിസ്ഥാനിലെ ഷവാല്‍ താഴ്വരയില് നടന്ന ആക്രമണത്തില്‍ ഫാറൂഖ് കൊല്ലപ്പെട്ട വിവരം കഴിഞ്ഞദിവസമാണു സ്ഥിരീകരിച്ചത്.
2010ല്‍ ഉസാമ ബിന്‍ ലാദന് ഒരു കത്തില്‍ ഫാറൂഖിന്റെ നേതൃപാടവത്തെ പ്രശംസിച്ചിരുന്നു.
Discussion about this post