പോലിസിനും, സിപിഐക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. ആഭ്യന്തര വകുപ്പിനെതിരെ സ്വയം വിമര്‍ശനം എന്ന നിലയിലാണ് വിമര്‍ശനം ചൂണ്ടിക്കാണിക്കപ്പെടുന്നത്. പോലിസിന് ഇപ്പോഴും ഭരണം മാറിയത് മനസ്സിലായിട്ടില്ല. അവരിപ്പോഴും പഴയ പോലെ പ്രവര്‍ത്തിക്കുന്നതാണ് സേനയ്ക്ക് നാണക്കേടുണ്ടാക്കുന്നതാണ്.പോലിസില്‍ പല താല്പര്യക്കാര് ഉണ്ട്.
ഭരണം ഇത്രയായിട്ടും പോലിസ് സേനയെ തിരുത്താനായില്ല എന്ന ആഭ്യന്തര വകുപ്പിനെതിരായ വിമര്‍ശനവും പ്രവര്‍ത്തന റിപ്പോര്‍ട്ടിലുണ്ട്. കെ.ടി ജലില്‍ എംഎല്‍എയാണ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സിപിഐക്കെതിരെയും രൂക്ഷ വിമര്‍ശനം ഉണ്ട്. സിപിഐ സ്വീകിരിക്കുന്ന നിലപാടുകള്‍ മുന്നണിയെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. പ്രത്യേക മന്ത്രിസഭ യോഗം ബഹിഷക്കരിച്ചത് ഉചിതമായ നടപടിയില്ലെന്ന വിമര്‍ശനവും ഉയര്‍ന്നു.
നാളെ പ്രവര്‍ത്തന, സംഘടനാ റിപ്പോര്ട്ടിന്മേല് പൊതു ചര്‍ച്ച നടക്കും. 25ന് സമാപിക്കും. കോടിയേരി ബാലകൃഷ്ണന് തന്നെ സംസ്ഥാന സെക്രട്ടറിയായി തുടരാനാണ് സാധ്യത.
Discussion about this post