കഠ്മണ്ഡു:നേപ്പാളിലും ഉത്തരേന്ത്യയിലും വീണ്ടും ഭൂചലനമുണ്ടായി. ഭൂചലനം അഞ്ച് സെക്കന്റോളം നീണ്ട് നിന്നു. 12,45നാണ് ഡല്‍ഹിയില്‍ ഭൂചലനം ഉണ്ടായത്. രണ്ട് തവണ ഇവിടെ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.
നേപ്പാളില്‍ അല്പസമയത്തിന് മുന്ുണ്ടായ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 6.7 രേഖപ്പെടുത്തി.
ഉത്തരേന്ത്യയിലെ ഭൂകമ്പം കാര്യമായുള്ളതല്ല.
അതേസമയം നേപ്പാളില്‍ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ രണ്ടായിരം കവിഞ്ഞു. മരണസംഖ്യം 500 കവിയുമെന്നാണ് നേപ്പാള്‍ സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്
30 തുടര്‍ചലനങ്ങള്‍ ഇതുവരെ ഉണ്ടായിട്ടുണ്ട് .ഇതില്‍ ഇന്ന് ഉച്ചയക്കുണ്ടായത് മാത്രമാണ് കുറച്ചെങ്കിലും ശക്തമായത്.
നേപ്പാളില്‍ 200ലധികം മലയാളികള്‍ കുടുങ്ങി കിടക്കുകയാണ്. ഇവരെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മരിച്ച ഇന്ത്യക്കാരുടെ കുടുംബത്തിന് ഇന്ത്യ രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
നേപ്പാളിനെയും ഉത്തരേന്ത്യയെയും പിടിച്ചുകുലുക്കിയ വന്‍ഭൂകമ്പത്തില്‍ മരണസംഖ്യ 1800 കവിഞ്ഞു. 1805 പേര് മരിച്ചതായി നേപ്പാള്‍ ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു. നാലായിരത്തിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
അതേസമയം, ഉത്തരേന്ത്യയില്‍ മാത്രം 56 പേര് മരിച്ചു. മരിച്ചവരില്‍ 45 പേരും ബിഹാറിലാണ്. യുപിയില്‍ എട്ടും ബംഗാളില്‍ മൂന്നും പേര് മരിച്ചു. അതേസമയം, നേപ്പാളില്‍ വീണ്ടും ഭൂകമ്പമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. പുലര്‍ച്ചെ നേരിയ മൂന്നു ഭൂകമ്പങ്ങളാണ് ഉണ്ടായത്.
ഇന്നലെ രാവിലെ 11:41ന് ഉണ്ടായ ഭൂകമ്പം ഒരുമിനിറ്റ് നീണ്ടുനിന്നു. ഇതിനു പിന്നാലെ, കഠ്മണ്ഡുവില്‍ നിന്ന് 1100 കിലോമീറ്റര്‍ അകലെ ന്യൂഡല്‍ഹിയില്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലും ടിബറ്റിലും ബംഗ്ലദേശിലുമായി 18 തുടര്‍ചലനങ്ങളുണ്ടായി. തുടര്‍ചലനങ്ങള്‍ 6.6 വരെ തീവ്രത രേഖപ്പെടുത്തി. കേരളത്തിലും പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു. ആയിരത്തിലേറെ ഇന്ത്യക്കാര്‍ നേപ്പാളില്‍ കുടുങ്ങിയതായാണു വിവരം.
കഠ്മണ്ഡുവില്‍ കെട്ടിടങ്ങള്‍ നിലംപൊത്തി, റോഡുകളില്‍ വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. പ്രകമ്പനംമൂലം എവറസ്റ്റില്‍ ഹിമപാതമുണ്ടായി. 18 പര്‍വതാരോഹകര്‍ കൊല്ലപ്പെട്ടു. ടിബറ്റില്‍ 12 പേരും ബംഗ്ലദേശില്‍ മൂന്നുപേരും മരിച്ചു.
നേപ്പാളില്‍ സഹായമെത്തിക്കുന്നതിന് ഇന്ത്യ നാലു വിമാനങ്ങളയച്ചിട്ടുണ്ട്. മെഡിക്കല്‍, തിരച്ചില്‍, രക്ഷാസംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. ഇന്ത്യയിലെയും നേപ്പാളിലെയും ഭൂകമ്പബാധിത മേഖലകളില്‍ അടിയന്തര ദുരിതാശ്വാസമെത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നല്‍കിയിരുന്നു.
Discussion about this post