ഒട്ടാവ: ഇന്ത്യൻ ഐടി കമ്പനിയായ ഇൻഫോസിസിന് കാനഡയിൽ വന തുക പിഴ ചുമത്തയതായി റിപ്പോർട്ട്. 82 ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. ജീവനക്കാരുടെ ഹെൽത്ത് കാർഡ് അച്ചടിച്ചതിൽ കുറവുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
കാനഡയിൽ 2020 ഡിസംബർ 31ന് അവസാനിച്ച സാമ്പത്തിക വർഷത്തെ കണക്കുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പിഴ. 1.34 ലക്ഷം കനേഡിയൻ ഡോളറാണ് കനേഡിയൻ ധനകാര്യ മന്ത്രാലയം ചുമത്തിയത്. ബംഗളൂരു ആസ്ഥാനമായ കമ്പനിയാണ് ഇൻഫോസിസ്.
അതേസമയം, പിഴ ലഭിച്ചത് കമ്പനിയെയോ കമ്പനിയുടെ ഒരു തരത്തിലുള്ള പ്രവർത്തനത്തെയോ ബാധിക്കില്ലെന്ന് ഇൻഫോസിസ് അറിയിച്ചു. കാനഡയിൽ വിവിധ സ്ഥലങ്ങളിലായി ഇൻഫോസിസിന് ഓഫീസുകളുണ്ട്.
Discussion about this post