ഗാസയിൽ യുഎൻ സുരക്ഷാ സേനയുടെ ഭാഗമായ മുൻ സൈനികൻ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യയോട് മാപ്പപേക്ഷിച്ച് യുഎൻ. മുൻ ഇന്ത്യൻ സൈനികൻ വൈഭവ് അനിൽ ഖാലെ (46) ആണ് റാഫയിൽ വച്ചുണ്ടായ ആക്രമണത്തിൽ കൊല്ലെപ്പട്ടത്. തെക്കൻ ഗാസയിലേക്ക് വൈദ്യസംഘത്തോടൊപ്പം പോവുകയായിരുന്ന സൈനികന്റെ വാഹഹനത്തിന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു.
2022ൽ ഇന്ത്യൻ സൈന്യത്തിൽ നിന്നും വിരമിച്ച വൈഭവ് പിന്നീട് യുഎന ഡിപ്പാർട്ട്‌മെന്റ് ഓഫ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റിയിൽ (ഡിഎസ്എസ്) സെക്യുരിറ്റി കോർഡിനേഷൻ ഓഫീസറായി പ്രവർത്തിച്ചുവരികയായിരുന്നു. രണ്ട് മാസം മുൻപാണ് അദ്ദേഹം യുഎൻ സൈന്യത്തിൽ ചേർന്നത്.
ആക്രമണത്തിൽ ജോർദാനിൽ നിന്നുള്ള മറ്റൊരു ഡിഎസ്എസ് ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്. സംംഭവത്തിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ഖേദം രേഖപ്പെടുത്തി. കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്റെ കുടുംബത്ത് അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Discussion about this post