മുംബൈ: ശ്രീലങ്കയില്‍ നടക്കുന്നമൂന്ന് രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന ട്വന്റി -20 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. നായകന് വിരാട് കോഹ്ലിയും, എം എസ് ധോണിയുമടക്കം ആറു മുന്‍നിര താരങ്ങള്‍ക്ക് മാനേജ്മെന്റ് വിശ്രമം അനുവദിച്ചു.
രോഹിത് ശര്‍മ നയിക്കുന്ന 15 അംഗ ടീമില്‍ വാഷിംഗ്ടണ്‍ സുന്ദര്‍, ദീപക് ഹൂഡ, മുഹമ്മദ് സിറാജ്, വിജയ് ശങ്കര്‍, ഋഷഭ് പന്ത് എന്നീ യുവതാരങ്ങള്‍ ഇടം കണ്ടെത്തി. ശിഖര്‍ ധവാനാണ് വൈസ് ക്യാപ്റ്റന്‍.ശ്രീലങ്കയും ബംഗ്ലാദേശുമാണ് പരമ്പരയിലെ മറ്റ് ടീമുകള്‍. മാര്‍ച്ച് ആറു മുതല്‍ 18 വരെയാണ് മത്സരം.
Discussion about this post