രാജസ്ഥാൻ: കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വരെ, ഉത്തരേന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിലെ ഒരു ചെറിയ ഗ്രാമത്തിൽ, 10 വയസ്സുള്ള സുശീല മീണ ഒരു സാധാരണ ജീവിതമാണ് നയിച്ചിരുന്നത്. എന്നാൽ അവളുടെ ജീവിതത്തിലെ എല്ലാം മാറിമറിഞ്ഞത് പെട്ടന്നായിരുന്നു. ക്രിക്കറ്റ് ദൈവത്തിന്റെ ഒരു പ്രവൃത്തിയായിരിന്നു അതിന് കാരണം.
ഇന്ത്യൻ ലെജൻഡ് ആയ സഹീർ ഖാന്റെ ബൗളിംഗ് ആക്ഷനോട് സാമ്യമുണ്ട് എന്ന് പറഞ്ഞുകൊണ്ട് ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ സുശീലയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ എല്ലാം മാറിമറിഞ്ഞു,
അവളുടെ ബൗളിംഗ് ആക്ഷനെ അദ്ദേഹം പ്രശംസിക്കുകയും അത് മുൻ ഇന്ത്യൻ ബൗളർ സഹീർ ഖാൻ്റെ ബൗളിംഗ് ആക്ഷനുമായി സമാനതകൾ ഉണ്ടെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിൻ്റെ കൃത്യത, സ്വിംഗ്, പന്തിലെ സമർത്ഥമായ വ്യതിയാനങ്ങൾ, വ്യതിരിക്തമായ ബൗളിംഗ് ആക്ഷൻ എന്നിവയെയാണ് സച്ചിൻ കുഞ്ഞ് സുശീലയുമായി താരതമ്യം ചെയ്തത് .
വീഡിയോ തൽക്ഷണം ഹിറ്റായിരുന്നു, അത് ദശലക്ഷക്കണക്കിന് ആളുകൾ കാണുകയും പതിനായിരക്കണക്കിന് ആളുകൾ പങ്കിടുകയും ചെയ്തപ്പോൾ, പക്ഷെ കഥയിൽ ഒരു വലിയ ട്വിസ്റ്റ് ഉണ്ട് എന്ന് ആരും പ്രതീക്ഷിച്ചു കാണില്ല.
തനിക്ക് ഏറ്റവും ഇഷ്ടമുള്ള കളിയിലെ, ലോകാരാധ്യനായ ആ വ്യക്തി ആരാണെന്ന് സുശീലക്ക് അറിയില്ല.
“അദ്ദേഹം [സച്ചിൻ ടെണ്ടുൽക്കർ] ആരാണെന്ന് എനിക്കറിയില്ല,” എന്നിരുന്നാലും, അദ്ദേഹത്തോട് എനിക്ക് നന്ദിയുണ്ട്. സുശീല പറയുന്നു. തൻ്റെ കുടുംബത്തിന് സ്വന്തമായി ഒരു ടെലിവിഷൻ ഇല്ലെന്നും താൻ ക്രിക്കറ്റ് കണ്ടിട്ടില്ലെന്നും സുശീല കൂട്ടിച്ചേർത്തു.
ഒരു പാവപ്പെട്ട ആദിവാസി കുടുംബത്തിൽ നിന്നുള്ള സുശീലയെ ഇപ്പോൾ കണ്ടുമുട്ടുന്ന എല്ലാവരും അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. രാഷ്ട്രീയക്കാർ മുതൽ സാമൂഹിക പ്രവർത്തകർ വരെ, അകന്ന ബന്ധുക്കൾ വരെ എല്ലാവരും ഇപ്പോൾ അവളുടെ കൂടെ ഒരു ചിത്രം എടുക്കാൻ ആഗ്രഹിക്കുകയാണ്.
അതേസമയം മകൾക്ക് ഇപ്പോൾ കൈവന്ന പ്രശസ്തിയിൽ അഭിമാനിക്കുകയാണ് സുശീലയുടെ അമ്മ ശാന്തിഭായി .
പലരും സുശീലയെ കാണാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും. പക്ഷെ പിന്തുണയുടെ കാര്യം വരുമ്പോൾ വളരെ കുറച്ചു പേരെ ഉണ്ടാകാറുള്ളൂ എന്നും ശാന്തി ഭായ് തുറന്നു പറയുന്നു.
വീട്ടുജോലികൾ ചെയ്യാതെ മകളെ ക്രിക്കറ്റ് കളിക്കാൻ അനുവദിച്ചതിനെ ചിലർ മാതാപിതാക്കളെ ചോദ്യം ചെയ്തിട്ടുണ്ട്.
“ഞാൻ അവരോട് ഒന്നും പറയുന്നില്ല, അവർ പറയുന്നത് ഞാൻ ശ്രദ്ധിക്കുന്നുമില്ല,” ശാന്തിബായി പറയുന്നു.
പക്ഷെ ഞാൻ അവളെ ക്രിക്കറ്റ് കളിക്കുന്നതിൽ നിന്ന് ഒരിക്കലും തടയാൻ പോകുന്നില്ല. ശാന്തി ഭായ് വ്യക്തമാക്കി.
Discussion about this post