തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ പൊങ്കാല ഇടാന്‍ അനുവദിക്കില്ലെന്ന പ്രിന്‍സിപ്പാളിന്റെ ഉത്തരവ് നടപ്പായില്ല. പതിവ് പോലെ നിരവധി പേരാണ് കോളേജ് വളപ്പില്‍ പൊങ്കാലക്കായി എത്തിയത്.
ആറ്റുകാല്‍ ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും നടക്കാറുള്ള പൊങ്കാലയ്ക്ക് യൂണിവേഴ്സി കോളേജ് ക്യാപസും ഉപയോഗിച്ചുവരാറുണ്ട്. എന്നാല്‍ ഇതു മൂലം സ്ഥാപനത്തിനു നാശനഷ്ടങ്ങള്‍ ഉണ്ടാവുന്നതിനാല്‍ ഇത് തുടരനാവില്ല എന്നാണ് കോളേജ് പ്രിന്‍സിപ്പാള്‍ ഓമല പങ്കന് പറഞ്ഞിരുന്നത്.
പൊങ്കാലയുടെ മറവില്‍ കോളേജിനകത്ത് കച്ചവടം നടത്തുകയാണ് ചില സ്വാര്‍ത്ഥ താല്പര്യക്കാര് ചെയ്യുന്നതെന്നും സ്ഥാപനം നശിപ്പിക്കാനുള്ള നീക്കത്തോടെ ഒരിക്കലും യോജിക്കാനാവില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞിരുന്നു.
നഗരത്തിലെ സ്വകാര്യ സ്ഥാപനങ്ങളുടെ അങ്കണത്തില്‍ പോലും വര്‍ഷങ്ങളായി പൊങ്കാല നടക്കാറുണ്ട്. സര്‍ക്കാര്‍ സ്കൂളുകളുടെ മുറ്റത്തും പൊങ്കാലയടുപ്പ് പുകയാറുണ്ട്. ഇതിനൊപ്പമാണ് ഇതുവരെ യൂണിവേഴ്സിറ്റി കോളേജ് പരിസരവും ക്യാംപസിനകവും പൊങ്കാലയ്ക്കായി ഉപയോഗിച്ചു വന്നിരുന്നത്
കോളേജ് പ്രിന്‍സിപ്പാളിന്റെ നിര്‍ദ്ദേശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. എസ്എഫ്ഐയുടെ സമര്‍ദ്ദം മൂലമാണ് ഇത്തരമൊരു നീക്കം പ്രിന്‍സിപ്പാള്‍ നടത്തിയതെന്ന് ഒ രാജഗോപാല്‍ എം.എല്‍എ ആരോപിച്ചിരുന്നു. ഇതിനിടെയാണ് കോളേജ് വളപ്പില്‍ നിരവധി പേര് എത്തി പൊങ്കാല അര്‍പ്പിച്ചത്.
കോളേജ് വളപ്പില്‍ നടക്കുന്ന പൊങ്കാലയുടെ വീഡിയൊ
https://youtu.be/ieNwPuYMBuw
Discussion about this post