Thursday, February 9, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
No Result
View All Result
Home News India

തീവ്രവാദക്കേസുകളില്‍ പെട്ട് സൗദി ജയിലില്‍ കഴിയുന്നത് പത്ത് ഇന്ത്യക്കാര്‍

by Brave India Desk
Apr 27, 2015, 03:52 pm IST
in India
Share on FacebookTweetWhatsAppTelegram

saudi policeറിയാദ്: സൗദി അറേബ്യയില്‍ സുരക്ഷാ വകുപ്പുകള്‍ ഒരു മാസത്തിനിടെ തീവ്രവാദക്കേസുകളില്‍ അറസ്റ്റ് ചെയ്തവരില്‍ പത്ത് പേര്‍ ഇന്ത്യക്കാര്‍. ഒരു മാസത്തിനിടെ 136 തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി അറിയിച്ചു. ഇവരില്‍71 പേര്‍ സ്വദേശികളും 52 പേര്‍ യെമനികളുമാണ്.

തീവ്രവാദ കേസുകളുമായി ബന്ധപ്പെട്ട വിവിധ രാജ്യക്കാരായ 3,500 ലേറെ പേര്‍ സൗദിയില്‍ വിചാരണ തടവുകാരായി കഴിയുന്നുണ്ട്. കഴിഞ്ഞ മാസം 52 പേര്‍ കൂടി പിടിയിലായതോടെ ഭീകര കേസുകളില്‍അറസ്റ്റിലായ യമനികളുടെ എണ്ണം 227 ആയി ഉയര്‍ന്നു. ആറു ഇറാഖ് പൗരന്മാരും 21 പലസ്തീനികളും തീവ്രവാദ കേസുകളില്‍ കസ്റ്റഡിയിട്ടുണ്ട്. ആറു സിറിയക്കാരെയും രണ്ടു ഫലസ്തീനികളെയും കഴിഞ്ഞ മാസം സുരക്ഷാ വകുപ്പ് പിടികൂടി. ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ലെബനോന്‍, ഇറാഖ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഓരോ തീവ്രവാദികള്‍ രണ്ടാഴ്ചക്കിടെ പിടിയിലായി.
തീവ്രവാദികളെ സംബന്ധിച്ച് കഴിഞ്ഞ മാസം പൊതുജനങ്ങള്‍ 33 രഹസ്യ വിവരങ്ങള്‍കൈമാറിയതായും റിപ്പോര്‍ട്ടിലുണ്ട്. ചില ഭീകരരെ അറസ്റ്റ് ചെയ്യുന്നതിന് രഹസ്യ വിവരങ്ങള്‍സഹായിച്ചു. റിയാദില്‍പട്രോള്‍പോലീസുകാരെ വെടിവെച്ചു കൊലപ്പെടുത്തിയ രണ്ടംഗ സംഘത്തില്‍ഒരാളെ പിടികൂടുന്നതിന് സഹായിച്ചത് സ്വദേശി പൗരനാണ്. സംഘത്തിലെ മറ്റൊരാളെ പിടികൂടാന്‍സഹായിക്കുന്നവര്‍ക്ക് ആഭ്യന്തര മന്ത്രാലയം പത്തു ലക്ഷം റിയാല്‍പാരിതോഷികം പ്രഖ്യാപിച്ചു. ഭീകര സംഘത്തെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50 ലക്ഷം റിയാലും ഭീകരാക്രമണം പരാജയപ്പെടുത്താന്‍സഹായിക്കുന്ന വിവരങ്ങള്‍കൈമാറുന്നവര്‍ക്ക് 70 ലക്ഷം റിയാലും പാരിതോഷികം നല്‍കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Stories you may like

പെൺവിലക്ക് തുടർന്ന് താലിബാൻ; ജോലി ചെയ്യാൻ ആളില്ല; പിന്നാലെ എംബസി അടച്ചുപൂട്ടി സൗദി; ഇടപെട്ട് ഖത്തർ

സൗദിയിൽ വധശിക്ഷാ നിരക്ക് ഇരട്ടിയായി; മാറ്റം മുഹമ്മദ് ബിൻ സൽമാൻ അധികാരത്തിലേറിയതോടെ; അടിച്ചമർത്തലിന്റെ പ്രതിഫലനമെന്ന് വിമർശനം

Tags: KERALANEWS PAPERmalayalam newsmuslim terrorjailinternational newssaudi arabia
ShareTweetSendShare

Discussion about this post


Latest stories from this section

പോലീസിലെ വനിതാ പ്രാതിനിധ്യം 33% ഉയർത്തണമെന്ന് കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാനങ്ങൾക്ക് നിർദ്ദേശം: നിലവിൽ 11.75 ശതമാനം മാത്രം

ഗാസിയാബാദ് കോടതിവളപ്പിൽ പുള്ളിപ്പുലി, പരിഭ്രാന്തിയുടെ നാലുമണിക്കൂറുകൾ: അഭിഭാഷകനുൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

‘റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയുടെ വാണിജ്യ നയത്തിന്റെ ഭാഗം, അതിൽ ഇടപെടാനില്ല‘: ഇന്ത്യ എന്നും തങ്ങളുടെ വിശ്വസ്ത പങ്കാളിയെന്ന് അമേരിക്ക

പ്രധാനമന്ത്രിയുമായി സംഭാഷണം നടത്തി നെതന്യാഹു; പ്രതിരോധ- സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുമെന്ന് നേതാക്കൾ

Next Post

ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് റേഡിയൊ ഇറാന്‍

Latest News

പോലീസിലെ വനിതാ പ്രാതിനിധ്യം 33% ഉയർത്തണമെന്ന് കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാനങ്ങൾക്ക് നിർദ്ദേശം: നിലവിൽ 11.75 ശതമാനം മാത്രം

പോടാ, പോടീ എന്നൊക്കെ വീട്ടിൽ വിളിച്ചാൽ മതി, സ്കൂളുകളിൽ വേണ്ട:വിലക്കേർപ്പെടുത്താനൊരുങ്ങി സർക്കാർ

ഗാസിയാബാദ് കോടതിവളപ്പിൽ പുള്ളിപ്പുലി, പരിഭ്രാന്തിയുടെ നാലുമണിക്കൂറുകൾ: അഭിഭാഷകനുൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

‘റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയുടെ വാണിജ്യ നയത്തിന്റെ ഭാഗം, അതിൽ ഇടപെടാനില്ല‘: ഇന്ത്യ എന്നും തങ്ങളുടെ വിശ്വസ്ത പങ്കാളിയെന്ന് അമേരിക്ക

തേങ്കുറിശ്ശിയിൽ റോഡിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം; ദുരൂഹത

നീതി നടപ്പിലാക്കാൻ ലാൽകൃഷ്ണ വിരാടിയാർ വീണ്ടുമെത്തുന്നു; വമ്പൻ പ്രഖ്യാപനവുമായി ഷാജി കൈലാസ്

മികച്ച നവാഗത സംവിധായകൻ ഭീമൻ രഘു; ചിത്രം ‘ചാണ‘

അല്ല, വെള്ളമല്ല! നിര്‍ജലീകരണമുണ്ടായാല്‍ കുടിക്കാന്‍ നല്ലത് ഇവയാണ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies