ടെഹ്‌റാന്‍: ഭീകര സംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് റേഡിയോ ഇറാന്‍. വ്യോമാക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് റേഡിയോ ഇറാന്‍ റിപ്പോര്‍ട്ട് ചെയ്ത വിവരം ഓള്‍ ഇന്ത്യ റേഡിയോ ന്യൂസ് ട്വീറ്റ് ചെയ്തതു. അമേരിക്കയുടെ നേതൃത്വത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ബാഗ്ദാദിക്ക് ഗുരുതരമായ പരിക്കേറ്റുവെന്ന് മാര്‍ച്ചില്‍ ‘ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ബാഗ്ദാദിയുടെ തലയ്ക്ക് അമേരിക്ക 10 മില്യണ്‍ (ഒരുകോടി) അമേരിക്കന്‍ ഡോളറാണ് വിലയിട്ടിരുന്നത്. 2014 മാര്‍ച്ച് എട്ടിനുശേഷം ഇറാഖില്‍ ഐ.എസ് തീവ്രവാദികളെ ലക്ഷ്യമാക്കി അമേരിക്കയുടെ നേതൃത്വത്തില്‍ ആയിരത്തിലേറെ വ്യോമാക്രമണങ്ങള്‍ നടത്തിയിരുന്നു. അതിനിടെ, ബാഗ്ദാദിക്ക് വ്യോമാക്രമണത്തില്‍ പരിക്കേറ്റതായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയ ആസ്ഥാനമായ പെന്റഗണ്‍ അറിയിച്ചു. ബാഗ്ദാദിക്ക് ഗുരുതര പരിക്കേറ്റുവെന്ന വാര്‍ത്തകള്‍ ഐ.എസ് വക്താവും നേരത്തെ നിഷേധിച്ചിരുന്നു.
Discussion about this post