ത്രിപുരയിലെ ബിജെപി വിജയം ഏറ്റവും അസ്വസ്ഥപ്പെടുത്തുന്നത് രണ്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും, കേരള മുഖ്യമന്ത്രി പിണറായി വിജയനുമാണ് ഈ മുഖ്യമന്ത്രിമാര്‍. ലോകസഭ തെരഞ്ഞെടുപ്പ് അടുത്ത് നടക്കാനിരിക്കെ സിപിഎമ്മിനെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും ഒരു പോലെ പ്രതിരോധത്തിലേക്ക് തള്ളി വിടുന്നതാണ് ത്രിപുരയിലെ ബിജെപി വിജയം
ത്രിപുര പശ്ചിമബംഗാളിന്റെ തന്നെ പരിഛേദമായിരുന്നു എക്കാലത്തും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ദീര്‍ഘകാലം അധികാരത്തിലിരുന്ന സംസ്ഥാനമാണ് ബംഗാളും, ത്രിപുരയും. ബംഗാളില്‍ സിപിഎം തകര്‍ന്നപ്പോള്‍ അതിന്റെ ചെറുചലങ്ങള്‍ ത്രിപുരയേയും ബാധിച്ചിരുന്നു. എന്നാല്‍ ഭരണം നഷ്ടപ്പെടുന്ന തരത്തിലേക്ക് അത് വളര്‍ന്നിരുന്നില്ല. ബംഗാളില്‍ നിന്നുള്ളവര്‍ ത്രിപുരയിലെ ജനസംഖ്യയില്‍ ഏറെ പ്രധാനമാണ്. ബംഗാളില്‍ തൃണമൂല്‍ ശക്തമായപ്പോല്‍ ത്രിപുരയിലും അതിന്റെ പ്രതിഫലനങ്ങള്‍ ഉണ്ടായി. കോണ്‍ഗ്രസില്‍ നിന്ന് വലിയ തോതില്‍ അണികള്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ഒഴുകി. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നെത്തിയ എംഎല്‍എമാരും, ത്രിപുര പാര്‍ട്ടി ഘടകത്തെ തന്നെ നയിച്ചിരുന്ന മുകുള്‍ വാസ്നിക്കും ബിജെപിയിലേക്ക് പോയതോടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തിയും ക്ഷയിച്ചു. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തീരമാനിക്കാന്‍ പോലും തൃണമൂല്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല
ബിജെപി തോല്ക്കാന് സിപിഎം ജയിക്കണം എന്നാണ് തന്റെ മനസ്സിലിരുപ്പ് എന്നായിരുന്നു മമത ബംഗാള്‍ നിയമസഭയില്‍ പറഞ്ഞത്. ത്രിപുരയില്‍ പാര്‍ട്ടി തളരുന്നതായിരുന്നില്ല ബംഗാളില്‍ ബിജെപി ശക്തിപ്പെടുന്നതിലുള്ള അസ്വസ്ഥതയാണ് മമതയുടെ വാക്കുകളില്‍ പ്രതിഫലിച്ചത്. ത്രിപുരയ്ക്ക് ശേഷം ബംഗാള്‍ എന്നാണ് ബിജെപി നേതാക്കളുടെ വെല്ലുവിളി. ബംഗാളില്‍ നാള്‍ക്കുനാള്‍ ബിജെപി ശക്തിപ്രാപിക്കുന്നതും മമതയെ അസ്വസ്ഥപ്പെടുന്നു. അയല്‍ സംസ്ഥാനമായ ത്രിപുരയില്‍ കാവികൊടി പാറുന്നത് മമതയുടെ സമനില തെറ്റിക്കുമെന്നാണ് വിലയിരുത്തല്‍. ബിജെപിയെ തോല്പിക്കാന് സിപിെമ്മുമായി കൂട്ടുകൂടാന്‍ വരെ മമത തയ്യാറായേക്കും.
ബംഗാളില്‍ തിരിച്ചുവരവ് സ്വപ്നം കാണുന്ന സിപിഎമ്മിനും ത്രിപുരയിലെ തകര്‍ച്ച തിരിച്ചടിയാകും.
ബംഗാളിന് പുറമെ സിപിഎം ഭരിക്കുന്ന കേരളത്തിലും കാര്യങ്ങള്‍ ഇങ്ങനെ ഒക്കെയാണ്. ബിജെപി കേരളത്തിലും നാള്‍ക്കുനാള്‍ ശക്തിയായി വരികയാണ്. ഇത്തിരി പോന്ന കേരളത്തിലെ ഇത്തിരി പോന്ന പാര്‍ട്ടി എന്നാണ് സിപിഎമ്മിനെ ബിജെപി പരിഹസിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള മാര്‍ക്സിസ്റ്റ് എന്ന യെച്ചൂരിയുടെ പാര്‍ട്ടി സമ്മേളനത്തിലെ പ്രയോഗം ശരിയായി എന്നാണ് മറ്റൊരു കളിയാക്കാല്‍. അടുത്ത വര്‍ഷം ലോകസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ത്രിപുരയിലെ തോല്‍വി സിപിഎമ്മിനെ ബാക് ഫൂട്ടിലാക്കും. കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന നിലപാട് എടുത്ത കേരള ഘടകത്തിന് അധികകാലം ഈ വാദത്തില്‍ ഉറച്ചു നില്ക്കാനുമാവില്ല. കോണ്‍ഗ്രസാകട്ടെ സിപിഎം ഇനിയെങ്കിലും സഖ്യത്തിന് തയ്യാറാകണമെന്ന ആവശ്യം സജീമാക്കുകയാണ്. അഠുത്ത നടക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലും സിപിഎമ്മിന് തിരിച്ചടിയായി കോണ്‍ഗ്രസും-ബിജെപിയും വിഷയം ഉയര്‍ത്തി കൊണ്ടു വരും.
Discussion about this post