നേപ്പാളില്‍ ഭൂമികുലുങ്ങിയെന്ന വാര്‍ത്ത ആദ്യമെത്തിയപ്പോള്‍ മുതല്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിയ്ക്കുകയായിരുന്നു ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം
ദുരന്തം നടന്ന് മണിക്കൂറുകള്‍ പിന്നിടും മുമ്പ് ഇന്ത്യയുടെ രക്ഷാദൗത്യം നേപ്പാളിലെത്തി. അറുനൂറു ദുരന്തനിവാരണ സേനാംഗങ്ങളും മുന്നൂറു സൈനികരും നാലു വിമാനങ്ങളും ഒരു മൊബൈല്‍ ആശുപത്രിയുമായാണ് ഇന്ത്യയുടെ രക്ഷാദൗത്യം ഓപ്പറേഷന് മൈത്രി മിനിറ്റുകള്‍ക്കകം അതിര്‍ത്തികടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടാണ് രക്ഷദൗത്യത്തിന് നേതൃത്വം നല്‍കിയത്. ഓരോ നീക്കങ്ങളും ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസും വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളും സസൂക്ഷം നിരീക്ഷിച്ചു. ആവശ്യമെങ്കില്‍ ഇന്ന് ദേശീയ ദുരന്ത നിവാരണ സേനയുടെ ആറു കമ്പനികളെക്കൂടി അയയ്ക്കാനാണ് തീരുമാനിച്ചു.
നിരവധി ദുരന്ത നിവാരണസേനാംഗങ്ങള്ക്ക് പിന്നാലെയാണ് കരസേനയുടെ വ്യോമസേനയുടെയും സംഘങ്ങളിലായി മുന്നൂറു സൈനികര്‍ നേപ്പാളിലെത്തി. ജനങ്ങള്‍ക്കു ഭക്ഷണവും വസ്ത്രവും മരുന്നും സംഘം വന്‍തോതില്‍ നേപ്പാളിലെത്തിച്ചു. കുടുങ്ങിക്കിടക്കുന്നവരെ കാഠ്മണ്ഡുവിലും ദില്ലിയിലും എത്തിക്കാനായി വരുന്ന വ്യോമസേനാ വിമാനങ്ങള്‍ മടങ്ങിപ്പോകുന്നത് ഇത്തരത്തിലുള്ള ആശ്വാസവസ്തുക്കളുമായാണ്.
വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു സൈന്യത്തിന്റെ രക്ഷദൗത്യം. ഇന്നലെ പെയ്ത് മഴ ജോലി ബുദ്ധിമുട്ടുള്ളതാക്കി. ഇതിനിടെ വീണ്ടും ഭൂചലനമുണ്ടായതിനാല് ആസൂത്രണം ചെയ്ത പോലെ രക്ഷാപ്രവര്‍ത്തനം മുന്നോട്ട് പോയില്ല. വ്യോമസേനയ്ക്കായിരുന്നു കൂടുതല്‍ പ്രതിസന്ധി. ഏറെ നേരം കാഠ്മണ്ഡു രാജ്യാന്തര വിമാനത്താവളം അടച്ചിട്ടതും പ്രതികൂലമായി. ഇന്നു രാവിലെ മുതല്‍ പരുക്കേറ്റ നിരവധി പേരെയാണ് വ്യോമസേനാ വിമാനങ്ങളില്‍ ആശ്രയകേന്ദ്രങ്ങളിലെത്തിച്ചത്. വിമാനങ്ങള്‍ക്ക് ലാന്റിംഗിനായി മണിക്കൂറുകളോളം കാത്ത് കിടക്കേണ്ടി വന്നു.
45 പേരടങ്ങളുന്ന പത്തു ദുരന്ത നിവാരണസേനാംഗങ്ങള് രാപകലിലില്ലാതെ ദൗത്യത്തിലാണ്. സി130 സൂപ്പര്‍ ഹെര്‍ക്കൂലീസ് വിമാനങ്ങള്‍ നാലെണ്ണമാണ് രക്ഷാദൗത്യത്തില്‍ അണിച്ചേരുന്നു. നിരവധി ഹെലികോപ്റ്ററുകള്‍ ആവശ്യാനുസരണം ഉപയോഗിക്കുന്നതിന് പുറമേ അടിയന്തര സഹായം എത്തിക്കാനായി മൊബൈല്‍ ആംബുലന്‍സും നേപ്പാളിലെത്തിച്ചിട്ടുണ്ട്.
ആശയവിനിമയ സംവിധാനങ്ങള്‍ പാടേ തകര്‍ന്നതിനാല്‍ സൈന്യത്തിന്റെ വയര്‍ലെസ് സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. സൈന്യത്തിന്റെ പതിമൂന്നുവിമാനങ്ങളിലാണ് ഭക്ഷണവും പുതപ്പും മറ്റ് ആശ്വാസവസ്തുക്കളും ദില്ലിയില്‍നിന്ന് കാഠ്മണ്ഡുവില്‍ എത്തിച്ചത്. രണ്ടു ടണ്‍ മരുന്ന്, പത്തു ടണ്‍ വസ്ത്രങ്ങളും പുതപ്പും, ടെന്റുകള്‍, അമ്പതു ടണ്‍ വെള്ളം, വിവിധ സന്നദ്ധ സംഘടനകള്‍ സമാഹരിച്ചു നല്കിയ 22 ടണ്‍ ഭക്ഷണം എന്നിവയാണ് ഇങ്ങനെ എത്തിച്ചിട്ടുള്ളത്.
നേപ്പാളില്‍ രക്ഷപ്രവര്‍ത്തനം നടത്തുന്ന സൈനികരെ നരേന്ദ്രമോദി ഇന്ന് അഭിനന്ദിച്ചു. െേറ ദുഷ്കരമായ സാഹചര്യത്തിലാണ് സൈനികരുടെ രക്ഷപ്രവര്ത്തനമെന്ന് മോദി പറഞ്ഞു. കണ്ണീരൊപ്പാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നായിരുന്നു പ്രതിമാസ റേഡിയോ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. ഇന്ത്യക്കാരുടെ സ്വന്തമാണ് നേപ്പാള്‍. നേപ്പാളിലെ സഹോദരീ സഹോദരന്മാരുടെ ജീവനും സന്തോഷവും ഇന്ത്യയുടേത് കൂടിയാണെന്നും മോദി പറഞ്ഞു.
നേപ്പാളിലെ സ്ഥിതി വിലയിരുത്താനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും മോദി പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുമുണ്ട്.
കാഠ്മണ്ഡുവില്‍ കുടുങ്ങിയവരെ ഇന്ത്യയിലെത്തിക്കാന്‍ ഇന്‍ഡിഗോ സൗജന്യമായാണ് വിമാനസര്‍വീസ് നടത്തുന്നുണ്ട്. സൗജന്യമായി അധിക വിമാനങ്ങള്‍ നേപ്പാളിലേക്ക് സര്‍വീസ് നടത്താന്‍ സ്പൈസ്ജെറ്റും ആലോചിക്കുന്നുണ്ട്. നേപ്പാളില്‍ സേവനത്തിന് പോകാന്‍ ആഗ്രഹിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും സൗജന്യയാത്രയും വിമാനക്കമ്പനികള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ദുരന്തമേഖലകളിലേക്ക് വെള്ളമെത്തിച്ചാണ് ഇന്ത്യന്‍ റെയില്‍വേ രക്ഷാദൗത്യത്തില്‍ പങ്കുചേര്‍ന്നത്. റെയില്‍വേ പുറത്തിറക്കുന്ന റെയില്‍നീര്‍ മിനറല്‍ വാട്ടറിന്റെ ഒരു ലക്ഷം ബോട്ടിലുകളാണ് റെയില്‍വേ നേപ്പാളിലേക്കു നല്‍കിയത്.
ഇന്ത്യയിലെ വ്യവസായികളും നേപ്പാളിന്റെ കണ്ണീരൊപ്പാന്‍ രംഗത്തെത്തി. രാജ്യത്തെ വ്യവസായികളുടെ സംഘടനയായ ഫിക്കി 5000 കുപ്പി വെള്ളം നല്കി. 2000 ടെന്റുകളും പുതപ്പുകളും കുട്ടികള്‍ക്കുള്ള ഭക്ഷണവും മരുന്നുകളും ഫിക്കി നല്കി. രക്ഷാപ്രവര്‍ത്തനത്തിന് സഹായിക്കാന്‍ ട്രാക്ടറുകളും പിക്ക് അപ്പ് വാഹനങ്ങളുമാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര നല്‍കിയത്. ഇവ നേപ്പാളിലെ ഗോഡൗണില്‍നിന്ന് ആവശ്യമായ സ്ഥലത്തെത്തിക്കാനാണ് കമ്പനിയുടെ പദ്ധതി. എയര്‍ടെല്‍ പോലുള്ള ടെലികോം കമ്പനികള്‍ കോളുകള്‍ സൗജന്യമാക്കിയും നിരക്കു വെട്ടിക്കുറച്ചും രക്ഷാപ്രവര്‍ത്തത്തില്‍ അണിച്ചേരുന്നുണ്ട്. സോഷ്യല്‍ മീഡിയകളും സേവനത്തില്‍ പങ്കാളികളാകുന്നു. ആര്‍എസ്എസ് പോലുള്ള സംഘടനകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.
Discussion about this post