മാഡ്രിഡ്: റയല്‍ മാഡ്രിഡിന് വീണ്ടും വിജയം.ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോളിലാണ് വിജയം. സ്പാനിഷ് ലാലിഗ പോയിന്റ് പട്ടികയിലെ പത്താം സ്ഥാനക്കാരായ ഗെറ്റാഫെയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു പരാജയപ്പെടുത്തിയാണ് റയല്‍, ബാഴ്സലോണയുമായി പോയിന്റിലുള്ള വിത്യാസം 12 ആക്കി കുറച്ചത്.
ഗാരത് ബെയ്ലാണ് റയലിനായി 24-ാം മിനിറ്റില്ആദ്യ ഗോള്‍ അടിച്ചത്
ഒന്നാം പകുതിയുടെ അധികസമയത്ത് റൊണാള്‍ഡോ റയലിന്റെ ലീഡ് ഉയര്‍ത്തി. രണ്ടാം പകുതി ആരംഭിച്ചതിനു പിന്നാലെ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട ലോയിക് റെമി പുറത്തുപോയതോടെ പത്തുപേരായി ചുരുങ്ങിയ ഗെറ്റാഫെ, 65-ാം മിനിറ്റില്‍ പോര്ട്ടിലോയിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ചു. കൃത്യ സമയത്ത് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് ഗെറ്റാഫെ ലീഡ് കുറച്ചത്. എന്നാല്‍ 78-ാം മിനിറ്റില്‍ റൊണാള്േഡോ വീണ്ടും ഗോള്‍ അടിച്ചതോടെ ഗെററാഫെയുടെ പ്രതീക്ഷകള്‍ അവസാനിച്ചു
ലാലിഗയില്‍ 300 ഗോളുകള്‍ എന്ന നേട്ടത്തിലേക്കെത്താന്‍ ഈ മത്സരത്തിലൂടെ റൊണാള്‍ഡോയ്ക്കായി. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ബാഴ്സലോണ ഇന്ന് രണ്ടാം സ്ഥാനക്കാരായ അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടുന്നുണ്ട്. ബാഴ്സ ഈ മത്സരത്തില്‍ പരാജയപ്പെട്ടാല്‍ ലീഗ് ഫോട്ടോ ഫിനിഷിലേക്കു നീങ്ങും.
Discussion about this post