ഡര്ബന്: ഡര്‍ബനില്‍ നടന്ന ടെസ്റ്റിനിടെ ഓസ്ട്രേലിയയുടെ ഉപനായകന്‍ ഡേവിഡ് വാര്‍ണറും ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കും തമ്മില്‍ വാക്കേറ്റമുണ്ടായി ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മില്‍ നടന്ന ആദ്യ ടെസ്റ്റിനിടെയാണ് സംഭവം കളിക്കാര്‍ തമ്മിലുണ്ടായ വാക്കേറ്റം അന്വേഷിക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ അന്വേഷണം പ്രഖ്യാപിച്ചത്.
ഇടവേളക്കായി ഡ്രസ്സിങ് റൂമിലേക്ക് വരുന്നതിനിടയിലാണ് തര്‍ക്കം ഉണ്ടാകുന്നത്. നേരത്തെ മത്സരത്തിന്റെ ആദ്യ സെഷനില്‍ എബി ഡിവില്ലിയേഴ്സ് റണ്ണൗട്ടായപ്പോള്‍ വാര്‍ണര്‍ തടത്ത്ിയ ആഘോഷപ്രകടനത്തിനിടയില് ഡിവില്ലിയേഴ്സിനൊപ്പം ക്രീസിലുണ്ടായിരുന്ന ബാറ്റ്സ്മാന് മാര്‍ക്രത്തിനെ അസഭ്യം പറഞ്ഞിരിന്നു ഇതേ തുടര്‍ന്ന് വാര്‍ണറെ വിമര്‍ശിച്ച് ദക്ഷിണാഫ്രിക്കന്‍ മുന്‍താരം ഗ്രേം സ്മിത്ത് രംഗത്തെത്തിയിട്ടുണ്ട്. ചില സമയത്ത് വാര്‍ണര്‍ വിഡ്ഢിയെപ്പോലെയാണെന്നും അവനെ അങ്ങനെ വിഡ്ഢിയാകാന്‍ അനുവദിക്കുന്നതാണ് നല്ലതെന്നുമായിരുന്നു സ്മിത്തിന്റെ പരിഹാസം.
https://twitter.com/cutmaker/status/970421726201942020
Discussion about this post