ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വ. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ആതിഥേയരായ ശ്രീലങ്ക അഞ്ചു വിക്കറ്റിന് പ്രമുഖരില്ലാത്ത ഇന്ത്യയെ പരാജയപ്പെടുത്തി.
ഇന്ത്യ ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം ഒന്‍പതു പന്തു ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ശ്രീലങ്ക മറികടന്നു. 37 പന്തില്‍ ആറു ബൗണ്ടറിയും നാലു സിക്സും ഉള്‍പ്പെടെ 66 റണ്‍സെടുത്ത കുശാല്‍ പെരേരയാണ് ലങ്കയ്ക്ക് ജയം സമ്മാനിച്ചത്. 49 പന്തില്‍ 90 റണ്‍സുമായി ഇന്ത്യന്‍ ഇന്നിങ്സിന്റെ നട്ടെല്ലായി മാറിയ ഓപ്പണര്‍ ശിഖര്‍ ധവാന്റെ ഇന്നിങ്സ് പാഴായി
ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന് അരങ്ങേറ്റത്തിന് അവസരം നല്കിയ ഇന്ത്യ, ഋഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍, ജയദേവ് ഉനദ്കട്ട് തുടങ്ങിയവരെ ഉള്‍പ്പെടുത്തി പരീക്ഷണ ടീമിനെയാണ് ഇറക്കിയത്. ബൗളര്‍മാരുടെ പരിചയക്കുറവും ഫീല്‍ഡിങ് പിഴവുകളും ഇന്ത്യയുടെ തോല്‍വി എളുപ്പമാക്കി
സ്കോര്‍: ഇന്ത്യ 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 174. ശ്രീലങ്ക 18.3 ഓവറില്‍ അഞ്ചുവിക്കറ്റിന് 175
Discussion about this post