1993ല്‍ നടന്ന മുംബൈ സ്ഫോടന കേസിലെ പ്രതിയായ ദാവൂദ് ഇബ്രാഹിമിന്റെ അനുയായി ഫറൂക്ക് തക്ലയെ യു.എ.ഇയില്‍ നിന്നും ഇന്ത്യക്ക് കൈമാറി. വ്യാഴാഴ്ച രാവിലെയാണ് ഫറൂക്കിനെ ഇന്ത്യക്ക് കൈമാറിയത്.
സി.ബി.ഐ ഫറൂക്കിനെ ചോദ്യം ചെയ്ത ശേഷം ഇന്ന് തന്നെ മുംബൈയിലുള്ള ടി.എ.ഡി.എ കോടതിയില്‍ ഹാജരാക്കും. മുംബൈ സ്ഫോടനത്തിന് ശേഷം ഫറൂക്കടക്കം പ്രതികളായ പലരും ഇന്ത്യ വിടുകയാണുണ്ടായത്.
ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകം, കൊലപാതക ശ്രമം തുടങ്ങിയ പല കുറ്റങ്ങളും ഫറൂക്കിനെതിരെ ചാര്‍ജ് ചെയ്തിട്ടുണ്ട്.
Discussion about this post