എതിര്‍ക്കുന്നവരെയെല്ലാം ആര്.എസ്സ്.എസ്സുകാരായി ചിത്രീകരിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് വി.ടി.ബല്‍റാം. നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ സംസാരിക്കുവെയാണ് വി.ടി ബല്‍റാമിന്റെ പ്രസ്താവന. തങ്ങളെ എതിര്‍ക്കുന്നവരെല്ലാം ആര്.എസ്.എസ്സുകാരാണ് എന്ന് പറഞ്ഞു അവര്‍ക്ക് ഇല്ലാത്ത പ്രാധാന്യം കല്പിച്ചു നല്‍കുകയാണ് സിപിഎം ചെയ്യുന്നത്. തീ കൊണ്ട് തല ചൊറിയുന്ന ഈ സമീപനം ആര്.എസ്.എസ്സിനെ സഹായിക്കുവാന്‍ മാത്രമേ ഉപകരിക്കുവെന്നും വി.ടി ബല്‍റാം കുറ്റപ്പെടുത്തി. ബി.ജെ.പി ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്ന് ആവര്‍ത്തിക്കുകയാണ് സി.പി. ഐ.എം. പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് . ഇത് ദൗര്‍ഭാഗ്യകരമായ അവസ്ഥയാണെന്നും ബല്‍റാം കുറ്റപ്പെടുത്തി. ബി ജെ പിക്കെതിരെ എന്നും ശക്തമായ നിലപാട് സ്വീകരിച്ചത് കോണ്‍ഗ്രസ്സ് മാത്രമാണ്. ബി.ജെ.പി ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്ന് ആവര്‍ത്തിക്കുകയാണ് സി.പി. ഐ.എം. പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് . ഇത് ദൗര്‍ഭാഗ്യകരമാണ് എന്നും ബല്‍റാം പറഞ്ഞു.
രാജ്യത്ത് ബി ജെ പിയെ വളര്‍ത്തിയത് സിപിഎം ആണ്. രാജീവ് ഗാന്ധിയുടെ കാലത്ത് ബി.ജെ.പിയുമായി ചേര്‍ന്ന് സി.പി.എം കോണ്‍ഗ്രസ്സിനെതിരെ പ്രചരണം നടത്തിയെന്നും അരിവാള്‍ ചുറ്റികയുടെ പിന്തുണയോടെയാണ് ഇവിടെ താമര വിരിഞ്ഞതെന്നും ബല്‍റാം പ്രതികരിച്ചു.
കേരളത്തില്‍ സി.പി.ഐ.എം കൊലപാതകം നടത്തുമ്പോള്‍ സി പി ഐയും അതിന് പിന്നാലെയാണ് എന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു. വല്യേട്ടന് തേങ്ങ ഉടയ്ക്കുമ്പോള്‍ ചെറിയേട്ടന് ചിരട്ട ഉടയ്ക്കുകയാണ്. കൊലപാതക രാഷ്ടീയം നിര്‍ത്തി സി പി ഐ എം സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post