ഡല്‍ഹി: ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കുന്നകാര്യം ഉദിക്കുന്നില്ലെന്ന് കേന്ദ്ര പരിസ്ഥിതിമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.
ഇക്കാര്യത്തില്‍ ആശയക്കുഴപ്പവും വിവാദവുമുണ്ടെങ്കില് കേന്ദ്രത്തിന്റെ നിലപാട് പരസ്യമായി പറയുമെന്നും പ്രകാശ് ജാവേദ്കര് പറഞ്ഞു. തിങ്കളാഴ്ച മന്ത്രാലയത്തിന്റെ ഉപദേശക സമിതിയിലാണ് മന്ത്രി കേന്ദ്രതീരുമാനം വ്യക്തമാക്കിയത്.
ഉപദേശകസമിതി യോഗത്തില്‍ സി.എന്‍. ജയദേവനാണ് ആറന്മുള വിഷയത്തില്‍ മന്ത്രിയുടെ വിശദീകരണം തേടിയത്. പദ്ധതിക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന പശ്ചാത്തലത്തില്‍ ഉപദേശകസമിതിക്ക് ഫലപ്രദമായി ഇടപെടാന്‍ സാധിക്കുമോ എന്ന് ജയദേവന് ആരാഞ്ഞു. പരിസ്ഥിതി അനുമതി നല്‍കിയിട്ടില്ലെന്നായിരുന്നു അപ്പോള്‍ മന്ത്രിയുടെ മറുപടി.
Discussion about this post